നാളികേര ഉല്‍പ്പാദനക്കുറവും വിലക്കുറവും; കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കൊപ്ര ഇറക്കുമതിയും
കല്‍പ്പറ്റ: തെങ്ങിന് വ്യാപകമായ രോഗബാധയും തേങ്ങ ഉല്‍പ്പാദനക്കുറവും വിലക്കുറവിലും ദുരിതത്തിലായ നാളികേര കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കൊപ്ര ഇറക്കുമതിയും.
പ്രളയക്കെടുതിയെ തുടര്‍ന്ന് വന്‍തോതില്‍ മച്ചിങ്ങ കൊഴിച്ചിലും മണ്ഡരിരോഗ ബാധയുമെല്ലാം കാരണം തെങ്ങുകള്‍ വ്യാപകമായി നശിക്കുകയാണ്. തേങ്ങയുടെ വില 43ല്‍ നിന്നും 26 രൂപയായി കുറഞ്ഞതും കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. 235 രൂപവരെ വിലയുണ്ടായിരുന്ന വെളിച്ചെണ്ണ വില 170 രൂപയായി കുറഞ്ഞു. പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്താകെ തേങ്ങ വ്യാപാരം കുറഞ്ഞതായി വ്യാപാരികളും പറയുന്നു.തമിഴ്നാട്ടില്‍ നിന്നുള്ള തേങ്ങയുടെ വരവും കൂടാതെ ഇന്തോനേഷ്യയില്‍ നിന്നും വന്‍തോതില്‍ കൊപ്ര ഇറക്കുമതി ചെയ്യുന്നതും ഇവിടത്തെ നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കൊപ്ര കിലോക്ക് 80 രൂപ തോതിലാണ് ഇറക്കുമതി നടക്കുന്നത്. ചെറുകിട കര്‍ഷകര്‍ പറിച്ചുകൂട്ടുന്ന തേങ്ങ എടുക്കുവാന്‍ ആരും താല്‍പ്പര്യം കാണിക്കുന്നുമില്ല.
നാളികേര ബോര്‍ഡുണ്ടെങ്കിലും കര്‍ഷകരുടെ കാര്യത്തില്‍ ഇടപെടലുകള്‍ നടത്തുന്നുമില്ല. കുരുമുളകും, കാപ്പിയും, അടക്കയുമെല്ലാം കഴിഞ്ഞാല്‍ ചെറുകിടകാര്‍ക്ക് ആശ്വാസം നല്‍കുന്നത് തെങ്ങില്‍ നിന്നുമുള്ള ആദായമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തേങ്ങക്കുണ്ടായ വിലക്കുറവും, ഉല്പ്പാദനക്കുറവുമെല്ലാം നാളികേര കര്‍ഷകരെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."