ദയനീയം; പൂങ്കാവനം അണക്കെട്ടിന്റെ ചവിട്ടുപടികള്‍
വെട്ടത്തൂര്‍: പൂങ്കാവനം അണക്കെട്ട് സന്ദര്‍ശിക്കാന്‍ വെട്ടത്തൂരിലെത്തുന്നവര്‍ ദുരിതയാത്ര തുടങ്ങിയിട്ട് നാളേറെയായി. കാര്യാവട്ടം അലനല്ലൂര്‍ പാതയില്‍, റോഡില്‍ നിന്നും അണക്കെട്ടിന്റെ മുകളിലെത്തണമെങ്കില്‍ പൊട്ടിപ്പൊളിഞ്ഞ ചവിട്ടുപടികള്‍ താണ്ടിക്കയറണം. ഇത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്.
ജില്ലയിലെ തന്നെ ഏക അണക്കെട്ടിന്റെ ചവിട്ടുപടികളാണ് കാലങ്ങളായി തകര്‍ന്ന് കിടക്കുന്നത്.
സന്ദര്‍ശകര്‍ മാത്രമല്ല, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ തെക്കന്‍മല കോളനിയിലെ ഭൂരിഭാഗം ആളുകളും ടൗണിലേക്കും മറ്റും വന്നുപോകുന്നതും ഇതുവഴിയാണ്.
നിലവില്‍, സംസ്ഥാന ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലാണ് അണക്കെട്ടും പരിസരവും. ഇതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയുന്നില്ലെന്നതാണ് പരാതി.
പ്രശ്‌നത്തിന് പരിഹാരം കത്തൊന്‍ അധിക്യതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."