നാറ്റോയെക്കുറിച്ച മാക്രോണിന്റെ അഭിപ്രായം തള്ളി ജര്‍മനിയും യു.എസും; പരിഹസിച്ച് റഷ്യ
ബെര്‍ലിന്‍: 29 ഉത്തര അമേരിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങളുടെ സൈനികസഖ്യമായ നാറ്റോ(നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) മസ്തിഷ്‌കമരണം ബാധിച്ച അവസ്ഥയിലാണെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പരാമര്‍ശത്തിനെതിരേ ജര്‍മനിയും യു.എസും. മാക്രോണിന്റെ പ്രസ്താവനയെ തള്ളിയ ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കല്‍ ഇത്തരം വിലയിരുത്തല്‍ അനവസരത്തിലുള്ളതാണെന്ന് അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങളുണ്ടെങ്കില്‍ കൂട്ടായി സംഘടനയെ ശക്തിപ്പെടുത്തുകയാണു വേണ്ടത്- അവര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസം ബ്രിട്ടനില്‍ നാറ്റോ ഉച്ചകോടി നടത്താനിരിക്കെയാണ് യു.എസും നാറ്റോയിലെ മറ്റു രാജ്യങ്ങളും തമ്മില്‍ യാതൊരു സഹകരണവുമില്ലാതായെന്ന് മാക്രോണ്‍ തുറന്നടിച്ചത്.
മാക്രോണിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചരിത്രത്തിലെ ഏറ്റവും ശക്തമായ നയതന്ത്ര കൂട്ടുകെട്ടായി നാറ്റോ നിലനില്‍ക്കുമെന്ന് പറഞ്ഞു.
അതേസമയം നാറ്റോ എന്നെങ്കിലും ഗുരുതരനില അതിജീവിക്കുകയാണെങ്കില്‍ തങ്ങള്‍ അതില്‍ പങ്കാളിയാകുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് പരിഹസിച്ചു. നാറ്റോയെ ചികിത്സിക്കാന്‍ യോജിച്ച വ്യക്തിയാണ് മാക്രോണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."