HOME
DETAILS
MAL
നിലയ്ക്കലില്‍ നിരോധനാജ്ഞാ ലംഘനം; ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു
backup
November 25 2018 | 09:11 AM
നിലയ്ക്കല്‍: ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് അടക്കമുള്ളവരെ നിലയ്ക്കലില്‍ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. പൊലിസ് നിര്‍ദേശം മറികടന്ന് പമ്പയിലേക്കു പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലിസ് നടപടി.
സാധാരണ ഭക്തരായി കടന്നു പോകാമെന്നും ഇക്കാര്യം ഉറപ്പുനല്‍കുന്ന നോട്ടിസ് ഒപ്പിട്ടു നല്‍കണമെന്നും പൊലിസ് നിര്‍ദ്ദേശം വെച്ചിരുന്നു. നോട്ടിസ് കൈപ്പറ്റാന്‍ പ്രതിഷേധക്കാര്‍ തയാറാവാതിരുന്ന സംഘം നാമജപപ്രതിഷേധവുമായി റോഡിലിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
അറസ്റ്റിലായവരെ പൊലിസ് പെരിനാട് ക്യാംപിലേക്കു കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."