HOME
DETAILS

സമസ്ത ഇസ്‌ലാമിക് സെന്റര്‍: പ്രഥമ ഭാരവാഹികളെ പ്രഖ്യാപിച്ചു

  
backup
November 25 2018 | 16:11 PM

samastha-islamic-center-sic-declare-leaders-spm-gulf

മദീന: സഊദി അറേബ്യയിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയദാര്‍ശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനകളെ തമ്മില്‍ ഏകോപിപ്പിച്ചു പ്രഖ്യാപിച്ച പുതിയ സംഘടനയായ സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്.ഐ.സി) പ്രഥമ സഊദി ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. മദീനയില്‍ വര്‍ദത്തു ഇല്യാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തിലാണ് സമസ്ത കേന്ദ്ര മുശാവറ അംഗീകരിച്ച ഭാരവാഹി ലിസ്റ്റ് എ.വി അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ പ്രഖ്യാപിച്ചത്. പ്രഥമ പ്രസിഡന്റായി സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, ജനറല്‍ സെക്രട്ടറിയായി അലവിക്കുട്ടി ഒളവട്ടൂര്‍ , ചെയര്‍മാനായി അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ട്രഷററായി അബുല്‍ കരീം ബാഖവി പൊന്മള ,വര്‍ക്കിങ് സെക്രട്ടറിയായി അബ്ദുറഹ്മാന്‍ അറക്കല്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.

സഹ ഭാരവാഹികള്‍: സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് സൈനുല്‍ അബിദീന്‍ തങ്ങള്‍, സെയ്തലവി ഫൈസി പനങ്ങാങ്ങര, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍, സൈദു ഹാജി മൂന്നിയൂര്‍, ഇസ്മയില്‍ ഹാജി ചാലിയം (വൈസ് ചെയര്‍മാന്‍മാര്‍), അബൂബക്കര്‍ ദാരിമി താമരശ്ശേരി, ഇബ്രാഹിം ഓമശ്ശേരി, എന്‍.സി. മുഹമ്മദ് കണ്ണൂര്‍, ഉമര്‍ ഫാറൂഖ് ഫൈസി, ബഷീര്‍ ബാഖവി (വൈസ് പ്രസിഡന്റുമാര്‍), സുലൈമാന്‍ പണിക്കരപ്പുറായ്, അസ്‌ലം അടക്കാതോട്, സുബൈര്‍ ഹുദവി കൊപ്പം, സഅദ് നദ്‌വി (സെക്രട്ടറിമാര്‍), അഷ്‌റഫ് മിസ്ബാഹി, സുബൈര്‍ ഹുദവി വെളിമുക്ക്, അബ്ദുറഹ്മാന്‍ ഫറോക്ക് (ഓര്‍ഗ. സെക്രട്ടറിമാര്‍), മഹീന്‍ വിഴിഞ്ഞം, മുനീര്‍ ഫൈസി ഇരിങ്ങാട്ടിരി, അഷ്‌റഫ് അശ്രഫി, സുലൈമാന്‍ ഖാസിമി, മുസ്തഫ ദാരിമി മേലാറ്റൂര്‍, ഫഫാസ് ഹുദവി പട്ടിക്കാട്, ജലാല്‍ മൗലവി ഇരുമ്പുചോല, റാഫി ഹുദവി, അബ്ദുള്ള കുപ്പം, ഫരീദ് ഐക്കരപ്പടി, അഷ്‌റഫ് തില്ലങ്കിരി, നൂറുദീന്‍ മൗലവി, മൊയ്തീന്‍കുട്ടി തെന്നല (സെക്രട്ടറിയേറ്റ് മെംബര്‍) എന്നിവരെയുമാണ് പ്രഖ്യാപിച്ചത്.

സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ല്യാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍,സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, അറക്കല്‍ അബ്ദുറഹ്മാന്‍, സുബൈര്‍ ഹുദവി കൊപ്പം, സൈത്ഹാജി മൂന്നിയൂര്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago
No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago
No Image

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

National
  •  3 months ago
No Image

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago
No Image

കിടപ്പുരോഗിയായ ഭാര്യയെ കൊല്ലാന്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും 

Kerala
  •  3 months ago
No Image

ഹസന്‍ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഉടന്‍ തിരിച്ചടി നല്‍കി ഹിസ്ബുല്ല

International
  •  3 months ago