മന്ത്രി കെ.ടി ജലീല്‍ തല്‍സ്ഥാനത്തു തുടരുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി: വി.എം സുധീരന്‍
തൃശൂര്‍: മന്ത്രി കെ.ടി ജലീല്‍ തല്‍സ്ഥാനത്ത് തുടരുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നു മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉന്നയിച്ച ബന്ധുജന നിയമന ആരോപണങ്ങള്‍ക്കു ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയില്‍ മറുപടി നല്‍കാന്‍ ഇതേവരെ മന്ത്രിക്കു കഴിഞ്ഞിട്ടില്ല. തന്നെയുമല്ല, തന്റെ നടപടിയെ ആവര്‍ത്തിച്ചു ന്യായീകരിക്കാന്‍ വിഫലശ്രമം നടത്തിയ മന്ത്രി സ്വയം കുഴിച്ച കുഴിയില്‍ വീഴുന്നതാണ് ഏവരും കണ്ടത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂര്‍ ഉന്നയിച്ച ആരോപണങ്ങളുടെ മുന്നിലും ചൂളിപ്പോകുന്ന മന്ത്രിയുടെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. തെറ്റു ചെയ്ത മന്ത്രി ആദ്യഘട്ടത്തില്‍ തന്നെ അതെല്ലാം ഏറ്റുപറഞ്ഞു ജനങ്ങളോടു മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ജനങ്ങള്‍ പൊറുക്കുമായിരുന്നു. എന്നാല്‍ സാമാന്യബുദ്ധിക്കു നിരക്കാത്ത ന്യായവാദങ്ങളുമായി സ്വയം പ്രതിരോധിക്കാന്‍ മുന്നോട്ടു വന്ന മന്ത്രി ജനമധ്യത്തില്‍ സ്വയം പരിഹാസ്യനാകുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. തന്റെ തെറ്റിനെ ന്യായീകരിക്കാന്‍ മന്ത്രി കാണിച്ച അമിതാവേശം വ്യക്തമാക്കുന്നത് ഈ തെറ്റുകള്‍ ഒക്കെയും അദ്ദേഹം മനപ്പൂര്‍വം ചെയ്തു എന്നതു തന്നെയാണ്. ഭീതിയോ പക്ഷപാതമോ പ്രീതിയോ കൂടാതെ ഭരണപരമായ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ഭരണഘടനാപരമായി ബാധ്യതപ്പെട്ട മന്ത്രിയുടെ ഈ നടപടി ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനം തന്നെയാണ്. അതുകൊണ്ടു തന്നെ ഇനിയും മന്ത്രി ജലീല്‍ തല്‍സ്ഥാനത്ത് തുടരുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. എത്രയും വേഗത്തില്‍ മന്ത്രി ജലീല്‍ സ്ഥാനമൊഴിയുന്നതാണ് ഉചിതം. വളരെ കൃത്യമായി ഗൃഹപാഠം ചെയ്ത് മന്ത്രി തലത്തില്‍ നടത്തിയ ബന്ധുജന നിയമനത്തെയും മറ്റ് ഇടപെടലുകളേയും തുറന്നുകാട്ടിയ പി.കെ ഫിറോസിനെയും സിദ്ദിഖ് പന്താവൂരിനെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നുവെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."