കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് സമരം; ഡല്‍ഹിയില്‍ വന്റാലിയോടെ സമാപിക്കും
തിരുവനന്തപുരം: ബി.ജെ.പി സര്‍ക്കാരിന്റെ ഭരണംമൂലം സാമ്പത്തിക രംഗത്തും മറ്റു പ്രധാനപ്പെട്ട മേഖലകളിലും ഉണ്ടായ വന്തകര്ച്ചക്കെതിരേ കോണ്‍ഗ്രസ് നടത്തുന്ന ദേശവ്യാപക പ്രക്ഷോഭം ഡല്‍ഹിയില്‍ പടുകൂറ്റന്‍ റാലിയോടെ ഈ മാസം 15ന് സമാപിക്കുമെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം അഞ്ചിന് ദേശീയ തലത്തില്‍ ആരംഭിച്ച സമരപരിപാടികള്‍ 15നാണ് അവസാനിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും സമരം നടത്തേണ്ട തിയതി അതാത് സംസ്ഥാനങ്ങളിലെ കമ്മിറ്റികള്‍ തീരുമാനിക്കും. മറ്റു പ്രതിപക്ഷ കക്ഷികളുടെ സഹകരണത്തോടെ കൂട്ടായ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. ഉള്ളിയുടെ വില നൂറു രൂപവരെയെത്തിയിരിക്കുന്നു. ഗ്രാമീണ സമ്പദ്ഘടനയും കാര്‍ഷിക സമ്പദ്ഘടനയും പൂര്‍ണമായ തകര്‍ച്ചയിലാണ്. തൊഴിലില്ലായ്മ പെരുകിയെന്നു മാത്രമല്ല, സ്വകാര്യമേഖലയില്‍ നിലവിലുള്ള തൊഴിലുകളും വ്യാപകമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ബാങ്കുകളുടെ കിട്ടാക്കടം എട്ട് ലക്ഷം കോടി കവിഞ്ഞു. അഞ്ചുവര്‍ഷത്തെ ബി.ജെ.പി ഭരണത്തിനിടയില്‍ 25,000 ലധികം ബാങ്ക് തട്ടിപ്പുകള്‍ ഉണ്ടായി. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി തന്ത്രപ്രധാന പ്രതിരോധ വ്യവസായശാലകള്‍വരെ വിറ്റുതുലയ്ക്കുന്നു.
റിസര്‍വ് ബാങ്ക് യുദ്ധം പോലുള്ള അടിയന്തര ആവശ്യങ്ങളിലേക്കു മാറ്റിവച്ചിട്ടുള്ള കരുതല്‍ ധനം കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിച്ചു പിടിച്ചുവാങ്ങുകയാണ്. കാര്‍ഷികമേഖല വന്‍ തകര്‍ച്ച നേരിടുന്നു. കര്‍ഷക ആത്മഹത്യകള്‍ ഭയാനകമായ രീതിയില്‍ ഉയരുകയാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ രാജ്യത്ത് കര്‍ഷക ആത്മഹത്യ പലമടങ്ങാകും - ആന്റണി പറഞ്ഞു.
ഇത്തരത്തില്‍ രാജ്യത്തെ തകര്‍ച്ചയിലേക്കു തള്ളിവിട്ട ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയത്തിനെതിരേ കോണ്‍ഗ്രസ് ദീര്‍ഘമായ പോരാട്ടത്തിനു തയാറാണ്. അതിന്റെ ആദ്യഘട്ടമാണ് ഇപ്പോഴത്തെ പ്രക്ഷോഭ പരിപാടികള്‍.
ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം തൊഴിലില്ലായ്മ പെരുകുകയും ജനങ്ങള്‍ പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്ന അവസ്ഥക്കെതിരേ ജനകോടികള്‍ക്ക് ആശ്വാസവും സംരക്ഷണവും നല്‍കുമെന്നും അവര്‍ക്കുവേണ്ടി ഏതറ്റംവരെ പോകാനും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് ഉണ്ടായിരിക്കുമെന്നും എ.കെ ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മഴ കനക്കും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ ഒമ്പത് വരെ ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 2 months agoമലപ്പുറത്ത് 5 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പിടിയില്‍
Kerala
• 2 months agoഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്
National
• 2 months agoസെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍; വലയിലാക്കി ഫയര്‍ഫോഴ്സ്
National
• 2 months agoമനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് പൊലിസ്
Kerala
• 2 months agoഎല്‍.ഡി.എഫിന്റെ വിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി
Kerala
• 2 months ago'ചിന്നിച്ചിതറുന്ന കുഞ്ഞു ശരീരങ്ങള്‍ കണ്ട് ആഹ്ലാദാരവം മുഴക്കുന്ന സൈനികര്‍, ഡി.ജെ ആഘോഷത്തിലമരുന്ന ജനക്കൂട്ടം' സയണിസ്റ്റ് ക്രൂരത തുറന്നു കാട്ടുന്ന അല്‍ജസീറയുടെ 'ഗസ്സ'
International
• 2 months agoഅങ്കണവാടിയില്‍ നിന്ന് വീണ് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ആരോപണം
Kerala
• 2 months agoവയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
Kerala
• 2 months agoതൂണേരി ഷിബിന്‍ വധക്കേസ്: വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി
Kerala
• 2 months agoജയിലിൽ ജാതി വേണ്ട- ജാതി അടിസ്ഥാനത്തിൽ ജോലി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കി
Kerala
• 2 months agoഎയര്‍ഇന്ത്യ എക്സ്പ്രസില്‍ പുക; പരിഭ്രാന്തരായി യാത്രക്കാര്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചിറക്കി
Kerala
• 2 months agoഇന്ത്യയിലെ മതസ്വാതന്ത്ര്യം: വിമര്‍ശനവുമായി വീണ്ടും യു.എസ്: പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം
Kerala
• 2 months agoഇറാന്- ഇസ്റാഈല്‍ സംഘര്‍ഷം: സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു
Business
• 2 months agoതെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്റാഈല്‍
International
• 2 months agoനിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി
Kerala
• 2 months agoപോക്സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍
Kerala
• 2 months agoയു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു
National
• 2 months agoറോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്ലക്സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ്
റോബോട്ടിക് സര്‍ജറിയിലൂടെയാണ് മുഴ നീക്കം ചെയ്തത്.