രാഹുല്‍ അതിശക്തനായി തിരിച്ചുവരും: ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് അതിശക്തനായി രാഹുല്‍ ഗാന്ധി തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് സോണിയാ ഗാന്ധി ഉണ്ടെന്നും കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആന്റണി പറഞ്ഞു.
കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് ആന്റണി ഒഴിഞ്ഞുമാറി. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രവര്‍ത്തനം താന്‍ അവസാനിപ്പിച്ചതാണെന്നും സഹായങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ നല്‍കുമെന്നും പിന്‍സീറ്റ് ഡ്രൈവിങ്ങിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം യു.ഡി.എഫിന്റേതാണ്. ഇപ്പോഴത്തെ പിണറായി സര്‍ക്കാര്‍ കെയര്‍ടേക്കര്‍ സര്‍ക്കാരാണ്. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കുറച്ചുകൂടി അധ്വാനിച്ചിരുന്നെങ്കില്‍ ഫലം മെച്ചപ്പെടുത്താനാകുമായിരുന്നെന്നും ആന്റണി പറഞ്ഞു. ഭരണഘടനയുടെ 370 ാം വകുപ്പില്‍ കോണ്‍ഗ്രസും പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ ഒരു സംസ്ഥാനത്തെ വിഭജിച്ച് തരംതാഴ്ത്തി കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുകയാണ് ബി.ജെ.പി ചെയ്തത്. ഇതിന് ആ നിയമസഭയുടെ അഭിപ്രായം തേടിയില്ലെന്നു മാത്രമല്ല ഇത് ചരിത്രത്തില്‍തന്നെ ആദ്യമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."