പ്രളയാനന്തര കേരളത്തിലെ മണ്ണിനെ അറിയണോ ?
കണ്ണൂര്‍: മണ്ണിനെ അറിയാന്‍ മണ്ണില്‍ ഇറങ്ങി ഇടപഴകണം. മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോള്‍ വാചാലനാകുകയാണ് അധ്യാപകനായ ഇഖ്ബാല്‍ മങ്കട. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ സാമൂഹ്യ ശാസ്ത്ര വിഭാഗത്തില്‍ അധ്യാപകര്‍ക്കുള്ള ടീച്ചിങ് എയ്ഡ് മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം കൈവരിച്ചിരിക്കുകയാണ് ഇഖ്ബാല്‍. പ്രളയാനന്തര കേരളത്തിലെ മണ്ണിനെക്കുറിച്ചുള്ള പഠന പ്രൊജക്ടിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ അധ്യാപന സഹായിക്കാണ് മികച്ച അംഗീകാരം ലഭിച്ചത്. കഴിഞ്ഞ സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ഇദ്ദേഹത്തിന്റെ ടീച്ചിങ് എയ്ഡിനായിരുന്നു ഒന്നാം സ്ഥാനം.
പ്രളയാനന്തര കേരളത്തിലെ മണ്ണിന്റെ വിവരശേഖരണത്തിന്റെ ഭാഗമായി വയനാട്ടിലെ കുറിച്യമല, നിലമ്പൂരിലെ നമ്പൂരിപ്പെട്ടി എന്നീ ഉരുള്‍പ്പൊട്ടല്‍ മേഖലകള്‍ സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്ത് പാറോട്ടുകോണത്തെ കേന്ദ്ര മണ്ണു ഗവേഷണ ലാബിലും മണ്ണ് മ്യൂസിയത്തിലും ആധികാരികമായ പഠനങ്ങള്‍ നടത്തിയാണു സംസ്ഥാന മേളയിലേക്കുള്ള മത്സരത്തിനായി അധ്യാപക സഹായികള്‍ തയാറാക്കിയത്. പട്ടാമ്പി കൊപ്പം ഗവ. ഹൈസ്‌കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനാണ് ഇഖ്ബാല്‍ മങ്കട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."