പ്രളയം കവര്‍ന്ന രേഖകള്‍ ഇനി ഡിജി ലോക്കറില്‍ സുരക്ഷിതം
തിരുവനന്തപുരം: പ്രളയത്തില്‍ നഷ്ടപെട്ട വിവിധ തിരിച്ചറിയല്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും വീണ്ടെടുക്കുന്നതിനായി ജില്ലാ ഭരണകൂടങ്ങള്‍ സംസ്ഥാന ഐ.ടി മിഷനുമായി സഹകരിച്ച് നടത്തിയ 'സര്‍ട്ടിഫിക്കറ്റ് അദാലത്തി'ലൂടെ ആയിരത്തോളം രേഖകള്‍ തിരിച്ചെടുത്ത് സുരക്ഷിതമായി ഡിജിറ്റല്‍ രൂപത്തിലാക്കി.
രേഖകള്‍ ഇനി മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകും. വീണ്ടും നഷ്ടമായാല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. വിവിധ ജില്ലകളില്‍ നടന്ന അദാലത്തില്‍ ലഭിച്ച 2,012 അപേക്ഷകളില്‍നിന്ന് ഇതിനോടകം 1,797 സര്‍ട്ടിഫിക്കറ്റുകളാണ് വീണ്ടെടുത്തത്. ഇതോടൊപ്പം 859 ഡിജിലോക്കര്‍ അക്കൗണ്ടുകളും തുറന്നു. വയനാട് - 192, കോഴിക്കോട് - 180, തൃശൂര്‍ 161, കണ്ണൂര്‍ - 56, മലപ്പുറം - 1,208 എന്നിങ്ങനെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. അതോടൊപ്പം വയനാട് 120, കണ്ണൂര്‍ - 37, തൃശൂര്‍ - 79, മലപ്പുറം - 494, കോഴിക്കോട് - 129 എന്നീ ക്രമത്തില്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."