HOME
DETAILS
MAL
ചെന്നൈയിന് വീണ്ടും തോല്‍വി
backup
November 25 2018 | 19:11 PM
ചെന്നൈ: ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സിക്ക് വീണ്ടും തോല്‍വി. 3-1 എന്ന സ്‌കോറിന് ജംഷഡ്പുര്‍ എഫ്.യാണ് ചെന്നൈയിനെ തറപറ്റിച്ചത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയം രുചിച്ചതോടെ ചെന്നൈയിന്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തായി. എട്ട് മത്സരത്തില്‍നിന്ന് നാല് പോയിന്റ് മാത്രമാണ് സീസണില്‍ ചെന്നൈയിന്റെ സമ്പാദ്യം. 14-ാം മിനുട്ടില്‍ പബ്ലോ മര്‍ഗാഡോ, കാര്‍ലോസ് കാല്‍വോ (29), മാരിയോ ആര്‍ക്വിസ് (71) എന്നിവരാണ് ജംഷജ്പുരിന് വേണ്ടി ഗോളുകള്‍ നേടിയത്. 68-ാ മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ റാഫേല്‍ അഗസ്റ്റോയാണ് ചെന്നൈയിന്റെ ഗോള്‍ നേടിയത്. ഒന്‍പത് മത്സരത്തില്‍നിന്ന് 14 പോയിന്റുമായി ജംഷഡ്പുര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."