ഉഗാണ്ടയില്‍ ബോട്ട് മറിഞ്ഞ് 29 മരണം
കംപാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ സഞ്ചാരികളുമായി തിരിച്ച ബോട്ട് മറിഞ്ഞ് 29 മരണം. കഴിഞ്ഞ ദിവസം പകല്‍ ആഫ്രിക്കയിലെതന്നെ ഏറ്റവും വലിയ തടാകങ്ങളിലൊന്നായ വിക്ടോറിയയിലാണ് സംഭവം.
ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയ്ക്കടുത്ത് ഉഗാണ്ടയിലെ പരമ്പരാഗത രാജകുടുംബത്തിലെ രാജകുമാരനടക്കം നിരവധി വി.ഐ.പികളുമായി സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്. നൂറോളം പേര് ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. രാജകുമാരന് ദാവൂദി വസ്സാജ അത്ഭുതകരമായി രക്ഷപ്പെട്ടു. തടാകത്തില്‍ പാര്‍ട്ടി നടത്താന്‍ ഉപയോഗിക്കുന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിനിടയാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. 20 പേരെ ബോട്ടില്‍നിന്നു രക്ഷപ്പെടുത്തിയിട്ടുണ്ട്.
ബോട്ട് മറിഞ്ഞതടക്കമുള്ള ജലദുരന്തത്തിനു പേരുകേട്ട തടാകമാണ് വിക്ടോറിയ. കഴിഞ്ഞ സെപ്റ്റംബറില്‍ താന്‍സാനിയയിലെ വിക്ടോറിയ തടാകത്തില്‍ യാത്രാബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."