ബാബരി കേസ് നാള്‍വഴികള്‍
ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ് ബാബരി കേസിന്റെ വിധി പ്രഖ്യാപനത്തിലേക്ക്. രാജ്യത്തിന്റെ മുഖം തന്നെ മാറ്റിയെഴുതിയ ഈ സംഭവത്തിന്റെ നാള്‍വഴികളിലൂടെ
1528ല്‍ മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍ നിര്‍മിച്ചതാണ് അയോധ്യയിലെ ബാബരി മസ്ജിദ്. അന്ന് മുതല്‍ മുസ്‌ലിംകള്‍ ഈ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിപ്പോന്നു. എന്നാല്‍ രാമന്റെ ജന്മസ്ഥലത്താണ് പള്ളി പണിതതെന്നും ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നും ഒരു വിഭാഗം ഹിന്ദുക്കള്‍ വാദിച്ചു.
1853ലാണ് ബാബരി മസ്ജിദിനെതിരെ പ്രചാരണം ശക്തിപ്പെട്ടത്.
1885ല്‍ ക്ഷേത്രം പണിയാന്‍ സ്ഥലം വേണമെന്നാവശ്യപ്പെട്ട് രഘുബീര്‍ ദാസ് എന്ന പുരോഹിതന്‍ ഫൈസാബാദ് കോടതിയില്‍ അപേക്ഷ നല്‍കിയതോടെയാണ് സംഗതി കോടതി കയറിയത് .
1949ഡിസംബര്‍ ബാബരി മസ്ജിദില്‍ ഒരു സംഘം ഹിന്ദുക്കള്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. ഇതിനെതിരായ കേസ് കോടതിയില്‍. ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും പ്രവേശനം വിലക്കി കോടതി വിധി.
1950ല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.കെ നായര്‍ ബാബറി മസ്ജിദ് ഭൂമി അയോധ്യ മുന്‍സിപ്പല്‍ റീസീവര്‍ ഭരണത്തിലാക്കി. ആ സ്ഥലം ആവശ്യപ്പെട്ട് ഗോപാല്‍സിങ് വിശാരദും പരമഹംസ രാമചന്ദ്രയും നിര്‍മോഹി അഖാഡെയും ഹരജി നല്‍കി.
1961ല്‍ സുന്നി വഖഫ് ബോര്‍ഡും കോടതിയെ സമീപിച്ചു. വിഎച്ച്പിയുടെ രാമജന്‍മഭൂമി പ്രസ്ഥാനത്തിന്റെ രംഗപ്രവേശത്തോടെ വിഷയം കലുഷിതമായി.
1964 ഉടമസ്ഥാവകാശം സംബന്ധിച്ച നാലു കേ.ുകളും ഒന്നിച്ചു പരിഗണിക്കാന്‍ കോടതി തീരുമാനിക്കുന്നു.
1984: പള്ളി നിലനിന്ന സ്ഥലം തങ്ങളുടേതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ വിശ്വ ഹിന്ദു പരിഷത്ത് ഒരു സമിതിക്ക് രൂപം നല്‍കി. എല്‍.കെ.അദ്വാനിയായിരുന്നു ഇതിന്റെ മുഖ്യ പ്രചാരകന്‍. മസ്ജിദ് ക്ഷേത്രാരാധനക്ക് തുറന്നു കിട്ടണമെന്നാവശ്യപ്പെട്ട് വിശ്വപരിഷത്ത് പ്രക്ഷോഭം ആരംഭിക്കുന്നു.
1986: ഫെബ്രുവരി ഒന്നിന് പള്ളിയുടെ കവാടം ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിനായി തുറന്നുകൊടുക്കണമെന്ന് ഫൈസാബാദ് ജില്ല കോടതി ഉത്തരവിട്ടു. പൂട്ടിയ പള്ളി തുറക്കുന്നു. ഫൈസാബാദ് കോടതി വിധിക്കെതിരെ അലഹബാദ് ഹൈക്കടതിയില്‍ കേസ് ഫയല്‍ ചെയ്തു.
1989ല്‍ ബി.ജെ.പി അയോധ്യക്ഷേത്ര നിര്‍മാണം അജണ്ടയില്‍ ഉള്‍പ്പെടുത്തി.
1989ല്‍ തന്നെ മതില്‍കെട്ടിനകത്ത് ശിലാസ്ഥാപനം നടത്തുന്നതിന് ഹിന്ദുക്കള്‍ക്ക് പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുമതി നല്‍കി. പിന്നാലെ കേസ് ഹൈക്കോടതിയിലേക്ക് മാറി.
1990ല്‍ രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണ തേടി അദ്വാനി രഥയാത്ര സംഘടിപ്പിച്ചു. ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക്.
1990 ഒക്ടോബര്‍30 വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ സുരക്ഷാ വലയം ഭേദിച്ച് ബ്ബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്ക് മുകളില്‍ കൊടി നാട്ടി.
1990 നവംബര്‍: ബിഹാറിലെ സമസ്തിപ്പൂരില്‍ അദ്വാനിയെ ലാലുപ്രസാദ് സര്‍ക്കാര്‍ അറസ്റ്റു ചെയ്യുന്നു. കേന്ദ്രത്തില്‍ വി.പി സിങ് സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു. സര്‍ക്കാര്‍ വീണു.
1990 ഡിസംബര്‍: ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും വി.എച്ച്.പിയുമായി ഒത്തുതീര്‍പ്പ് ശ്രമം. 91 ജനുവരിയിലും ഈ ശ്രമം ആവര്‍ത്തിച്ചു. പിന്നാലെ ബി.ജെ.പി അയോധ്യാപ്രക്ഷോഭം ഊര്‍ജിതമാക്കുന്നു.
1991 പ്ലേസ്ഡ് വര്‍ഷിപ് ബില്‍ ലോകസഭ പാസാക്കി. കേസ് കോടതിയിലായതിനാല്‍ ബാബരിയെ ഒഴിവാക്കി.
1992 രഥയാത്രയുടെ പ്രതിഫലനമെന്നോണം 92ല്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തു.താല്‍ക്കാലിക ക്ഷേത്രം ഉയര്‍ത്തി. പിന്നീട് രാജ്യം സാക്ഷിയായത് വലിയ സംഘര്‍ഷങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കുമാണ്.
കേന്ദ്രം ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്തു. ലിബര്‍ഹാന്‍ കമ്മീഷനെ നിയമിച്ചു. ബാബരിയുടെ തകര്‍ച്ചയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തായിരുന്നു സമിതി.
2003: മാര്‍ച്ച് അഞ്ചിന് അലഹബാദ് ഹൈക്കോടതി സ്ഥലത്ത് പുരാവസ്തു ഗവേഷകരോട് പഠനം നടത്തി, പള്ളിയുടെ ഭൂമിയാണോ, ക്ഷേത്ര ഭൂമിയാണോ ഇതെന്ന് നിശ്ചയിക്കാന്‍ ആവശ്യപ്പെട്ടു.
2009 ലിബര്‍ഹാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. 17 വര്‍ഷങ്ങള്‍ക്കു ശേഷം. കമ്മീഷന്‍ കാലാവധി നീട്ടിവാങ്ങിയത് 48 തവണ. പള്ളി പൊളിച്ചതിലും പിന്നീടുണ്ടായ പ്രശ്‌നങ്ങളിലും ബിജെപി നേതാക്കള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തി.
2010 ബാബരി മസ്ജിദ് നിര്‍മിച്ചത് രാമക്ഷേത്രം തകര്‍ത്തായതിനാല്‍ പള്ളിയുടെ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്ന് അലഹാബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. ഭൂമി മൂന്നായി തിരിച്ച് ഹിന്ദു മഹാസഭയുടെ കീഴിലുള്ള രാംലല്ലയ്ക്കും നിര്‍മോഹി അഖാഡയ്ക്കും വഖഫ് ബോര്‍ഡിനുമായി വീതിച്ചു നല്‍കി.
2011 ഇതിനെതിരെ വഖഫ് ബോര്‍ഡും ഹിന്ദു മഹാസഭയും സുപ്രിംകോടതിയെ സമീപിച്ചതോടെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യപ്പെട്ടു. ബാബരി ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചവരില്‍ ആരും ആവശ്യപ്പെടാത്ത ാെരു തീരുമാനം ഹൈക്കോടതി പ്രഖ്യാപിച്ചത് വിചിത്രവും ആശ്ചര്യകരവുമെന്ന് സുപ്രിം കോടതി വിലയിരുത്തി. നിലവിലെ സ്ഥിതി തുടരാനും സുപ്രിംകോടതി നിര്‍ദേശിച്ചു.
2016 രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹരജി
2017 കക്ഷികള്‍ ഒന്നിച്ചിരുന്നു ചര്‍ച്ച നടത്തണമെന്നും മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്നും ജസ്റ്റിസ് ഖെഹാര്‍. കേസില്‍ അദ്വാനി, ജോഷി, ഉമാഭാരതി എന്നിവരടക്കം ബി.ജെ.പി മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം നിര്‍ണായക വിധിയിലൂടെ സുപ്രിം കോടതി പുനഃസ്ഥാപിച്ചു. വാദം കേള്‍ക്കുന്നതിന് സുപ്രിം കോടതി മൂന്നംഗ ബെഞ്ചിന് രൂപം നല്‍കി.
തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാമെന്ന് ഉത്തര്‍പ്രദേശിലെ ശിയാവഖഫ് ബോര്‍ഡ്.
മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പറയാതെ തര്‍ക്കഭൂമിു അപ്പീലില്‍ വാദം കേള്‍ക്കരുതെന്ന് ജസ്റ്റിസ് ലിബര്‍ഹാന്‍. വാദം കേള്‍ക്കാന്‍ തീരുമാനിച്ചു.
2018 കസ് ഭൂമി തര്‍ക്കമെന്ന നിലയിലാണ് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഒത്തു തീര്‍പ്പിനില്ലെന്ന് കേസിലെ മൂന്ന് മുസ്‌ലിം ഹരജിക്കാര്‍. കേസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ പുതിയ ബെഞ്ചിലേക്കു മാറ്റി.
2019 ജനുവരി കേസ് തീരാതെ ക്ഷേത്ര നിര്‍മാണ ഓര്‍ഡിനന്‍സ് പരിഗണിക്കാനാവില്ലെന്ന് പ്രധാനമന്ത്രി. സുപ്രിം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചില്‍ എസ്.എ ബോബ്‌ഡെ, എന്‍.വി രമണ, ഉദയ് ഉമേഷ് ലളിത്, ഡോ. ഡി.വൈ ചന്ദ്രചൂഡ് എന്നിവരായിരുന്നു അംഗങ്ങള്‍. പിന്നീട് ജസ്റ്റിസ് യു.യു ലളിത് പിന്മാറി. തര്‍ക്കമില്ലാത്ത ഭൂമി യഥാര്‍ത്ഥ ഉടമകള്‍ക്ക് വിട്ടു നല്‍കണമെന്ന് കേന്ദ്രം.
2019 ഫെബ്രുവരി: മധ്യസ്ഥതക്ക് മേല്‍നോട്ടം വഹിക്കാമെന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച്. മധ്യസ്ഥതക്ക് ഒരു ശതമാനം സാധ്യതയുണ്ടെങ്കില്‍ അതി പരിശോധിക്കണമെന്നും കോടതി.
2019 മാര്‍ച്ച്: കേസ് മധ്യസ്ഥതക്ക് വിട്ടു.
2019 മെയ്: സുപ്രിം കോടതി നിയമിച്ച മൂന്നംഗ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമിതിയുടെ കാലാവധി ആഗസ്റ്റ് വരെ നീട്ടി.
2019 ജൂലൈ: കേസ് അന്തിമവാദത്തിലേക്ക്. ആഗസ്റ്റ് രണ്ടു മുതല്‍ വാദം കേള്‍ക്കല്‍ തുടങ്ങാന്‍ നിര്‍ദ്ദേശം. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഒമ്പതുമാസത്തിനകം വിധി പറയണമെന്ന് ഉത്തരവ്.
2019 സപ്തംബര്‍: വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 18നകം പൂര്‍ത്തിയാക്കണമെന്ന് അഞ്ചംഗ ബെഞ്ച്.
2019 ഒക്ടോബര്‍: അന്തിമവാദത്തിന് നാലു ദിവസം മുമ്പേ സുപ്രിം കോടതി സമിതി നിയോഗിച്ച സമിതി നടത്തിയ അവസാന മധ്യസ്ഥ നീക്കവും പൊളിഞ്ഞു. 40 ദിവസത്തെ തുടര്‍ച്ചയായ അന്തിമ വാദത്തിനൊടുവില്‍ ബാബരി ഭൂമിക്കുമേല്‍ ഹിന്ദു പക്ഷവും സുന്നി വഖഫ് ബോര്‍ഡും തമ്മിലുള്ള അവകാശത്തര്‍ക്കം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധി പറയാന്‍ മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."