HOME
DETAILS
MAL
അലെപ്പോയില്‍ വിഷവാതക പ്രയോഗം; നൂറിലേറെ പേര്‍ ചികിത്സ തേടി
backup
November 25 2018 | 19:11 PM
ദമസ്‌കസ്: സിറിയയില്‍ വിഷവാതകം ശ്വസിച്ചു നൂറുകണക്കിനു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്തെ പ്രധാന നഗരമായ അലെപ്പോയിലാണ് സംഭവം. സര്‍ക്കാര്‍ തിരിച്ചുപിടിച്ച നഗരത്തില്‍ വിമത സൈന്യം വിഷവാതകം പ്രയോഗിച്ചതായുള്ള ആരോപണങ്ങള്‍ക്കിടെയാണ് ജനങ്ങള്‍ ശ്വസനപ്രശ്‌നം നേരിട്ടു ചികിത്സ തേടിയത്.
107 പേരെയാണ് അലെപ്പോയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിച്ചിരിക്കുന്നത്. ചികിത്സ തേടിയ ശേഷം കൂടുതല്‍ പേരും ആശുപത്രി വിട്ടെന്നും ബാക്കിയുള്ള 31 പേരുടെ നില ഗുരുതരമല്ലെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് അറിയിച്ചു. മേഖലയിലെ പ്രധാന വിമത സംഘമായ നാഷനല്‍ ലിബറേഷന്‍ ഫ്രന്റ് (എന്‍.എല്‍.എഫ്) ആണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ആരോപണം എന്‍.എല്‍.എഫ് നിഷേധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."