HOME
DETAILS

വിധിയെ മാനിക്കുന്നു, എന്നാല്‍ വിധിയില്‍ സംതൃപ്തരല്ല: മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്

  
backup
November 09 2019 | 06:11 AM

national-muslim-personal-law-board-in-babri-verdict-09-11-2019

ന്യൂഡല്‍ഹി: ബാബരി വിധിയെ മാനിക്കുന്നുവെന്നും എന്നാല്‍ വിധിയില്‍ സംതൃപ്തരല്ലെന്നും മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്. നീതി ലഭിച്ചുവെന്ന് കരുതുന്നില്ല. പൂര്‍ണമായി പഠിച്ച ശേഷം വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നല്‍കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭിഭാഷകരും യോഗം ചേര്‍ന്ന് റിവ്യൂ ഹരജി നല്‍കുന്നതടക്കമുള്ള ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും സമാധാനം പുലര്‍ത്താന്‍ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടുന്നതായും ലോ ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജീലാനി മാധ്യമങ്ങളോട് പറഞ്ഞു.

കോടതിയുടെ കണ്ടെത്തല്‍ നീതിയാണെന്ന് കരുതുന്നില്ല. പക്ഷേ, വിധിയെ ബഹുമാനിക്കുന്നു. ജഡ്ജിമാരുടെ തീരുമാനത്തില്‍ പിഴവുകള്‍ സംഭവിക്കാമെന്നും റിവ്യൂ നല്‍കുക എന്നത് അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദിനു പകരം ഭൂമി എന്ന വിധി നീതിയായി കരുതുന്നില്ല. പള്ളിക്ക് പകരമായി മറ്റൊന്നുമില്ല. ശരീഅത്ത് പ്രകാരം പള്ളി കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ കഴിയുന്നതല്ല. ആരാധന നടന്നിരുന്ന പള്ളി മറ്റൊരു വിഭാഗത്തിന് കൈമാറുന്നത് നീതിയല്ല. പക്ഷേ, കോടതിയുടെ വിധി അംഗീകരിക്കും. റിവ്യൂ ഹരജി നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കൂടുതല്‍ ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവശങ്ങളും പരിഗണിച്ചല്ല സുപ്രിം കോടതി വിധിപ്രസ്താവം നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദഭൂമിയില്‍ ഹിന്ദു ആരാധനകള്‍ നടത്തി എന്നു കണ്ടെത്താന്‍ കോടതി ആശ്രയിച്ച രേഖകളില്‍ തന്നെ അവിടെ നമസ്‌കാരം നടന്നിരുന്നു എന്നതിനും തെളിവുകളുണ്ട്. പള്ളിയുടെ പുറംമുറ്റത്തില്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ട് എന്നകാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍, നമസ്‌കാരം നടന്നതടക്കമുള്ള അകംമുറ്റവും മറുപക്ഷത്തിന് നല്‍കിയതിനെ നീതി എന്നു വിളിക്കാന്‍ കഴിയില്ല. അവിടെ പള്ളിയായിരുന്നു എന്നതിന് മറുഭാഗം ഹാജരാക്കിയ രേഖകളില്‍ തന്നെ തെളിവുണ്ട്. ഇക്കാര്യം റിവ്യൂ ഹരജിയില്‍ ചൂണ്ടിക്കാട്ടും.

കോടതി നിരീക്ഷണങ്ങളില്‍ രാജ്യത്തെ മതേതര സംവിധാനത്തിന് ഉപകാരപ്രദമായ കാര്യങ്ങളുണ്ട്. ഒരു വിഭാഗത്തിന്റെ വിശ്വാസം മറ്റൊരു വിഭാഗത്തിന്റെ വിശ്വാസത്തിന് മുകളിലല്ല എന്നകാര്യം കോടതി പരിഗണിക്കണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് ആരുടേയും പരാജയമോ ജയമോ അല്ല. രാജ്യത്തിന്റെയും ഭരണഘടനയുടേയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് പോരാടിയത്. ഏതെങ്കിലും സംഘടകളുടേയോ സമുദായത്തിന്റെയോ ആവശ്യത്തിനല്ല. കോടതി എല്ലാ ഭാഗത്തു നിന്നും നീതി നല്‍കുമെന്ന വിശ്വാസത്തോടെയാണ് വിധിയെ നോക്കി കാണുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago