ആ അഞ്ചേക്കര്‍ വേണ്ട- ഉവൈസി
ഹൈദരാബാദ്: ബാബരി വിധിയിലുള്ള പ്രതികരണം ഒറ്റവാക്കില്‍ പറഞ്ഞ് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. തന്റെ പ്രതികരണം ഒരു കാര്‍ഡ് രൂപത്തില്‍ ട്വീറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. 'സുപ്രിം ബട്ട് നോട്ട് ഇന്‍ഫാലിയബ്ള്‍' എന്ന ലേഖനസമാഹാരത്തിന്റെ പുറംചട്ടയാണ് അദ്ദേഹം ട്വീറ്റ് ചെയ്യാന്‍ ഉപയോഗിച്ചത്.
വിധിയില്‍ സന്തുഷ്ടനല്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അഞ്ചേക്കര്‍ ഭൂമി നിരസിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിധി പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് പേഴ്‌സനല്‍ ബോര്‍ഡിന്റെ എല്ലാ നീക്കങ്ങള്‍ക്കും കൂടെ നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.
'വിധി ഞങ്ങളുടെ പ്രതീക്ഷകള്‍ക്കെതിരാണ്. ഞങ്ങളുടെ ഭാഗം തെളിയിക്കാനാവശ്യമായ എല്ലാ തെളിവുകളും ഞങ്ങള്‍ ഹാജരാക്കിയിരുന്നു. ലീഗല്‍ കമ്മിറ്റി വിധി പുനഃപരിശോധിക്കും. തകര്‍ക്കപ്പെട്ടതിനെ പുനര്‍നിര്‍മിക്കാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്'- എന്നായിരുന്നു പേഴ്‌സനല്‍ ബോര്‍ഡിന്റെ ട്വീറ്റ്.
— Asaduddin Owaisi (@asadowaisi) November 9, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."