സംരക്ഷിത സ്മാരകങ്ങളില്‍ വേണ്ടത് ഒന്നേകാല്‍ കോടിയുടെ പുനരുദ്ധാരണം
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് പുരാവസ്തു വകുപ്പിനു കീഴിലുള്ള സംരക്ഷിത സ്ഥാപനങ്ങളില്‍ ഒന്നേകാല്‍ കോടിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. പ്രളയത്തെ തുടര്‍ന്ന് സംരക്ഷിത സ്ഥാപനങ്ങള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ നടത്തിയ ഘടനാ പരിശോധനയുടെ റിപ്പോര്‍ട്ട് വകുപ്പിനുകീഴിലുള്ള എന്‍ജിനീയറിങ് വിഭാഗം പുരാവസ്തു ഡയരക്ടര്‍ക്ക് സമര്‍പ്പിച്ചു.
സെപ്റ്റംബര്‍ അവസാനത്തോടെയാണ് ഘടനാപരിശോധന തുടങ്ങിയത്. വകുപ്പിനുകീഴിലുള്ള തക്കല പത്മനാഭപുരം കൊട്ടാരം മുതല്‍ ആരിക്കാടി വരെയുള്ള 179 സംരക്ഷിത സ്മാരകങ്ങളില്‍ പരിശോധന നടത്തി. മൂവാറ്റുപുഴയിലെ ഊരമന ക്ഷേത്രം, നെടുമ്പാശേരിയിലെ തിരുനായത്തോട് ശിവനാരായണ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലായിരുന്നു അവസാനഘട്ടത്തിലെ പരിശോധന.
വടക്കന്‍ കേരളത്തില്‍ നിന്നാണ് പരിശോധന തുടങ്ങിയത്. എന്‍ജിനീയറിങ് വിഭാഗത്തിലെ ഒരുസംഘം വടക്കന്‍കേരളത്തില്‍ നിന്ന് തെക്കോട്ടും രണ്ടാമത്തെ സംഘം തെക്കന്‍കേരളത്തില്‍ നിന്ന് വടക്കോട്ടും പരിശോധന നടത്തി. അവസാനഘട്ടത്തില്‍ മധ്യകേരളം കേന്ദ്രീകരിച്ചായിരുന്നു പരിശോധന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്മാരകങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുരാവസ്തുവകുപ്പ് തുടക്കമിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."