HOME
DETAILS

പിണറായിക്ക് ജന്മഭൂമിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്: മാവോയിസ്റ്റ് വിഷയത്തിലെ ബിഗ് സല്യൂട്ട് എന്‍.ഡി.എ അജന്‍ഡ നടപ്പാക്കുന്നുവെന്ന ആക്ഷേപത്തിനിടെ

  
backup
November 09 2019 | 11:11 AM

pinarayi-vijayan-good-certificate

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് ബി.ജെ.പി മുഖപത്രമായ ജന്മഭൂമി. മാവോയിസ്റ്റ് നിലപാടുകളിലാണ് പിണറായിക്ക് ബിഗ് സല്യൂട്ടുമായി ജന്മഭൂമി ലേഖനം പ്രസിദ്ധീകരിച്ചത്.
കോഴിക്കോട് രണ്ടു വിദ്യാര്‍ഥികള്‍ക്കുനേരെ യു.എ.പി.എ ചുമത്തിയ സംഭവത്തിലും മാവോയിസ്റ്റ് വേട്ടയിലും പാര്‍ട്ടിയെയും പൊലിസിനെയും പ്രതിക്കൂട്ടില്‍ കയറ്റി ഘടകക്ഷിയായ സി.പി.ഐയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും രംഗത്തു വന്നിരുന്നു.
പിണറായിയുടെ നടപടികളെ പിന്തുണച്ചത് ബി.ജെ.പിയും സംഘ്പരിവാര്‍ പ്രവര്‍ത്തകരുമായിരുന്നു. പിണറായി നടപ്പാക്കുന്നത് ആര്‍.എസ്.എസ് അജന്‍ഡയാണെന്ന ആക്ഷേപവും നിലനില്‍ക്കുമ്പോഴാണ് പിണറായിയെ പുകഴ്ത്തി ജന്മഭൂമിയുടെ രംഗ പ്രവേശമെന്നതും ശ്രദ്ധേയമാണ്.

പിണറായി വിജയന്റെ തത്ത്വങ്ങളെയും നയസമീപനങ്ങളെയും പെരുമാറ്റ രീതികളെയും നിരന്തരം വിമര്‍ശിക്കുമ്പോഴും മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയനാണ് ശരി എന്ന് തോന്നിപ്പോവുകയാണ്. അഖിലേന്ത്യാതലത്തിലെ സ്രാവ് സഖാക്കള്‍ക്ക് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന്‍ തയ്യാറായിരിക്കുന്നു. ലേഖനത്തില്‍ പറയുന്നു. പാര്‍ട്ടിക്കകത്ത് കോലാഹലം ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴും നിയമസഭയില്‍ ഒരുവിഭാഗക്കാര്‍ പിതൃശൂന്യ നിലപാടെടുക്കുന്ന സമയത്തും മാവോയിസ്റ്റുകള്‍ ആട്ടിന്‍കുട്ടികളല്ലെന്ന് ഒരു മാര്‍ക്സിസ്റ്റുകാരന് പറയാന്‍ തോന്നിയത് നിസ്സാരകാര്യമല്ലെന്നും ലേഖനത്തില്‍ പ്രശംസിക്കുന്നുണ്ട്.

മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്റുമാരാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നത് തര്‍ക്കമില്ലാത്ത സത്യമാണ്. പന്തീരാങ്കാവില്‍ അറസ്റ്റിലായ മാവോവാദികളായ കുഞ്ഞാടുകള്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന സത്യവും അതാണ് വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ പോലീസിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി കാണാന്‍ പറ്റില്ലന്നും ലേഖനം മുഖ്യമന്ത്രിക്ക് മാര്‍ക്കിടുന്നുണ്ട്. മുന്‍ ജനറല്‍ സെക്രട്ടറിയും പിബി മെമ്പര്‍മാരും യു.എ.പി.എ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ. അതുകൊണ്ടാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്' ഓഫര്‍ ചെയ്യാന്‍ തോന്നിയതെന്നും ലേഖനത്തില്‍ പിണറായിയെ സ്തുതിക്കുന്നുണ്ട്.

മാവോയിസ്റ്റ് ബന്ധത്തില്‍ രണ്ട് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ അറസ്റ്റിലായ സംഭവത്തില്‍ യുഎപിഎ ചുമത്തിയതില്‍ ഇടപെടില്ലെന്ന് സി.പി.എം വ്യക്തമാക്കിയിരിക്കുന്നു. യു.എ.പി.എ ചുമത്തിയത് പരിശോധിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉള്‍പ്പെടെ അറിയിച്ചത്. എന്നാല്‍, യു.എ.പി.എ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം ശക്തമായതോടെ അറസ്റ്റിലായ അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവര്‍ വെറും മാവോയിസ്റ്റ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരല്ല, മറിച്ച കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ദേശവിരുദ്ധ സമീപനം സ്വീകരിച്ചവരാണെന്നതിന്റെ തെളിവുകള്‍ കൂടി പൊിസ് ആഭ്യന്തര വകുപ്പിന് കൈമാറിയതോടെയാണ് സംഭവങ്ങള്‍ മാറിമറിഞ്ഞതെന്നും ജന്മഭൂമി വ്യക്തമാക്കുന്നു.

പിടിയിലായവര്‍ക്കെതിരേ ശക്തമായ തെളിവുകളാണ് ഉള്ളതെന്നും യുഎപിഎ പിന്‍വലിച്ചാല്‍ പൊലിസ് അതു മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും
പിന്നീട് അത് വന്‍ തിരിച്ചടി ആകുമെന്നും പിണറായി വിശദീകരിച്ചതായാണ് ജന്മഭൂമിക്കു ലഭിച്ച വിവരം. ഏതായാലും ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവയ്ക്കാം ഒരു ബിഗ് സല്യൂട്ട് എന്നും പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago