പൊലിസിനുനേരെ നായ്ക്കളെ അഴിച്ചുവിട്ടു കൊലക്കേസ് പ്രതിയുടെ പരാക്രമം: ഒടുവില്‍ പൊലിസ് കീഴടക്കിയത് സാഹസികമായി
കൊച്ചി: പൊലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ പിടികൂടാനെത്തിയപ്പോള്‍ പൊലിസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ടും തോക്കുകാണിച്ച് ആത്മഹത്യാ ഭീഷണിമുഴക്കിയും സാഹസിക നാടകം. നിരവധി കേസുകളിലെ പ്രതിയെ പൊലിസ് സാഹസികമായി പിടികൂടി. 2018ല്‍ തിരുവനന്തപുരം കിളിമാനൂരില്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അപ്പുണ്ണിയെയാണ് പിടികൂടിയത്. കാക്കനാട് ചെമ്പുമുക്കിലെ വീട്ടില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ പിടിയിലാകുന്നത്. അപ്പുണ്ണിയെ ബലപ്രയോഗത്തിലൂടെയാണ് പൊലിസ് കീഴടക്കിയത്.
നിരവധി കേസുകളില്‍ പ്രതിയാണ് ക്വട്ടേഷന്‍ സംഘാംഗമായ ഇയാള്‍. മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് നവംബര്‍ ഒന്നിന് പൊലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം പണം നല്കാന് പൊലിസുകാര്‍ മാറിയ സമയത്ത് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് പലയിടത്തായി ഒളിവില്‍ കഴിഞ്ഞ അപ്പുണ്ണി നാലുദിവസം മുമ്പാണ് കാക്കനാട് എത്തിയത്. മറ്റൊരുകേസില്‍ എതിര് സാക്ഷി പറഞ്ഞയാളെ ഭീഷണിപ്പെടുത്തി അയാളുടെ വീട്ടില്‍ കടന്നുകൂടിയെന്നാണ് പൊലിസിനു ലഭിച്ച വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."