അലനേയും താഹയേയും പുറത്താക്കാന്‍ സി.പി.എം തീരുമാനം: നാളെ യോഗം വിളിക്കും
കോഴിക്കോട്: പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനേയും താഹയേയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സി.പി.ഐ.എം തീരുമാനം. ഇതിനായി ലോക്കല്‍ ജനറല്‍ ബോഡി വിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
ആദ്യ യോഗം തിങ്കളാഴ്ച വൈകിട്ട് പന്നിയങ്കര ലോക്കലില്‍ നടക്കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്കു കീഴിലാണ് അലന്. എന്നാല്‍ താഹ ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം എന്നാണെന്നു വ്യക്തമായിട്ടില്ല.
അതിനിടെ അലന് ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ് നീക്കം തുടരുന്നു. നാളെ കോഴിക്കോട് പ്രിന്‍സിപ്പല്‍
ആന്റ് സെഷന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന അലന്റെയും താഹയുടെയും ജാമ്യഹരജി 14ാം തീയതി ഹൈക്കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."