കോഴിക്കോട് സ്വദേശി സുരേഷ് നായര്‍ സംഘ്പരിവാറിന്റെ മാസ്റ്റര്‍ ബ്രൈന്‍
കോഴിക്കോട്: കഴിഞ്ഞ ദിവസം ഗുജറാത്തിലെ നര്‍മദ നദീതീരത്തെ ബറൂച്ചില്‍വച്ച് ഗുജറാത്ത് ഭീകരവിരുദ്ധ സേന (എ.ടി.എസ്) പിടികൂടിയ കോഴിക്കോട് സ്വദേശി സുരേഷ് നായര്‍ സംഘ്പരിവാറിന്റെ മാസ്റ്റര്‍ ബ്രൈന്‍. സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത മിക്ക സ്‌ഫോടനങ്ങളിലും ഇദ്ദേഹത്തിന്റെ കൈകളുണ്ടെന്നാണ് വിവരം. സുരേഷ് നായര്‍ കൊയിലാണ്ടിക്കടുത്ത എളാട്ടേരി സ്വദേശിയാണ്. സുരേഷ് നായരുടെ പിതാവ് ഉണിച്ചിരാംവീട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദാമോദരന്‍ നായര്‍ ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ടില്‍ ജീവനക്കാരനായിരുന്നു.
സുരേഷ് നായര്‍ ജനിച്ചതും വളര്‍ന്നതും ഗുജറാത്തിലായിരുന്നു. അവിടെ വച്ചാണ് ഇയാള്‍ ആര്‍.എസ്.എസുമായി അടുക്കുന്നതും അവരുടെ ബുദ്ധി കേന്ദ്രമാവുന്നതും. നാടുമായി ഇദ്ദേഹത്തിന് ബന്ധങ്ങളില്ല. എന്നാല്‍ അടുത്ത ബന്ധുക്കളുടെ കല്യാണത്തിനു വരാറുണ്ടായിരുന്നു. 2005 ലാണ് ഒടുവില്‍ കോഴിക്കോട്ട് എത്തിയത്. നാട്ടുകാരില്‍ പലര്‍ക്കും സുരേഷിനെ കണ്ടതായി പോലും ഓര്‍മയില്ല. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ പലരും സുരേഷിന്റെ കോഴിക്കോട്ടെ ബന്ധു വീടുകളില്‍ വന്നിരുന്നു. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും വിവരങ്ങള്‍ കൈ മാറിയിരുന്നു.
ഗുജറാത്തിലെ പഠനകാലയളവിലാണ് സംഘ്പരിവാറുമായി ഇദ്ദേഹം അടുക്കുന്നത്. ബി.ജെ.പി ആര്‍.എസ്.എസ്. സംസ്ഥാന , ദേശീയ നേതൃത്വവുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നതായാണ് വിവരം . ഗുജറാത്തില്‍ ടയര്‍ വ്യവസായ മേഖലയില്‍ ഇദ്ദേഹം തൊഴിലെടുത്തിരുന്നു. നരേന്ദ്ര മോദി ഗുജ്‌റാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുതല്‍ സുരേഷിനു മോദിയുമായി അടുത്ത ബന്ധമുണ്ട്. വര്‍ഷങ്ങളായി ഇദ്ദേഹം ഒളിവിലാണ്. ഇപ്പോള്‍ പുറത്തു വന്നത്് സുരേഷിന്റെ വര്‍ഷങ്ങള്‍ക്കു മുന്നെയുള്ള ചിത്രമാണ്. പിടിയിലാവുമമ്പോള്‍ മുടിയും താടിയും നീട്ടി വളര്‍ത്തിയിരുന്തായാണ് പുറത്തു വന്ന വിവരം.
അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനം നടത്താനായി ബോംബ് നല്‍കിയത് സുരേഷ് നായരാണെന്നാണ് കേസ് അന്വേഷിച്ച എന്‍.ഐ.എയുടെ കണ്ടെത്തല്‍. സ്‌ഫോടനം നടക്കുമ്പോള്‍ സുരേഷ് അജ്മീറില്‍ ഉണ്ടായിരുന്നു എന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. പത്തുവര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്ന സുരേഷിനെ പിടികൂടുന്നവര്‍ക്ക് എന്‍.ഐ.എ രണ്ടുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
സ്‌ഫോടനത്തിനുവേണ്ടി ബോംബ് സ്ഥാപിച്ച ഗുജറാത്തിലെ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ മുകേഷ് വാസ്‌നിയാണ് സുരേഷ് നായരുടെ പങ്കാളിത്തത്തെ കുറിച്ച് വിവരം നല്‍കിയത്. ഗുജറാത്ത് ഖേഡ ജില്ലയിലെ ആനന്ദിനടുത്ത് സാക്കൂറില്‍ ആര്‍.എസ്.എസ് നടത്തുന്ന സ്‌കൂളിലെ ജീവനക്കാരനായിരുന്നു സുരേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."