മൂക്കില്‍പ്പൊടിയും സിഗരറ്റുകളും പിടിച്ചെടുത്തു
തലശ്ശേരി: കതിരൂര്‍ പൊലിസ് രണ്ട് കടകളില്‍ നടത്തിയ പരിശോധനയില്‍ ലഹരിക്കായി ഉപയോഗിക്കുന്ന മൂക്കില്‍പ്പൊടിയും സിഗരറ്റുകളും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കടയുടമകളെ അറസ്റ്റ് ചെയ്തു. ജനാര്ദ്ദനന് (56) ഷംസുദ്ദീന് (54) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് കതിരൂര്‍ വേറ്റുമ്മലിലെ കടകളിലാണ് എസ്.ഐ സുരേന്ദ്രന് കല്യാടന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ക്ക് 50,000 രൂപയോളം വില വരും. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂക്കില്‍പ്പൊടി ഉപയോഗിക്കുന്നതായി പൊലിസിനു വിവരം ലഭിച്ചിരുന്നു. പ്രദേശത്തെ ഒരു വിദ്യാലത്തിലെ കുട്ടികളുടെ മുഖം ചുവക്കുകയും ഇടക്കിടെ തുമ്മുകയും ചെയ്തതിനെ തുടര്‍ന്ന് അധ്യാപകന് പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ ബാഗില്‍ മൂക്കില്‍പ്പൊടി കണ്ടെത്തിയത്. വിദ്യാര്‍ഥികളെ ചോദ്യം ചെയ്തപ്പോഴാണ് മൂക്കില്‍പ്പൊടി വില്‍ക്കുന്ന കടകളെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്. കതിരൂര്‍ പ്രദേശത്തെ ചില കടകളില്‍ കുട്ടികള്‍ക്ക് സിഗരറ്റ് വലിക്കാനുള്ള സൗകര്യം ഒരുക്കുന്നതായി പരാതിയുണ്ടെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."