HOME
DETAILS
MAL
യു.എ.ഇ ദേശീയദിനാഘോഷം: 785 തടവുകാരെ മോചിപ്പിക്കുന്നു
backup
November 26 2018 | 17:11 PM
അബുദബി: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യു.എ.ഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 785 തടവുകാരെ മോചിപ്പിക്കും. രാജ്യത്തിന്റെ 47-ാം ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് മോചന ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ ജീവിതം തുടങ്ങാനുള്ള ഒരു അവസരം കൂടി നല്‍കാനും കുടുംബങ്ങളുടെ പ്രയാസം ദൂരീകരിക്കാനുമുള്ള യു.എ.ഇ പ്രസിഡന്റിന്റെ താരുമാനമാണ് തടവുകാര്‍ക്ക് അനുഗ്രഹമാകുന്നത്. പിഴകളും മറ്റ് സാമ്പത്തിക ബാധ്യതകളും ഒഴിവാക്കി നല്‍കിയായിരിക്കും മാപ്പ് ലഭിച്ചവരെ മോചിപ്പിക്കുക.ഡിസംബര്‍ രണ്ടിനാണ് യു.എ.ഇ 47-ാമത് ദേശീയ ദിനം ആഘോഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."