അബ്ദുള്‍ കലാമിന്റെ വിയോഗം വിതുമ്പലടക്കാനാവാതെ വാണിമേല്‍
വാണിമേല്‍: നാടിനും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ട അബ്ദുള്‍ കലാമിന്റെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ അക്ഷരാര്‍ത്ഥത്തില്‍ വിതുമ്പുകയാണ് വാണിമേല്‍ ഗ്രാമം. വാണിമേല്‍ സി സി മുക്കിലെ തട്ടാന്റവിടെ അബ്ദുള്‍ കലാം ഗുജറാത്തില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പെട്ടാണ് മരണപ്പെട്ടത്. പഠനത്തില്‍ മിടുക്കനായ കലാം പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദമെടുത്തതിന് ശേഷം ഗുജറാത്തിലെ കൈവല്യ എജുക്കേഷന്‍ ഫൗണ്ടേഷനു കീഴില്‍ ഗാന്ധിയന്‍ ഫെലോഷിപ്പില്‍ പരിശീലനം നേടുന്നതിനിടയിലാണ് മരണം തട്ടിയെടുത്തത്.
നാടിന്റെ നന്‍മ നിറഞ്ഞ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃപരമായ പങ്ക് വഹിച്ച കലാം എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹാദരവ് പിടിച്ച് പറ്റിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു. മത, സാംസ്‌കാരിക രാഷ്ടീയ മേഖലകളില്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ വ്യക്തിമുദ്ര പതിപ്പിച്ച കലാം സഹപാഠികള്‍ക്കും കൂട്ടുകാര്‍ക്കും എന്നും മാതൃകയായിരുന്നു. ഗുജറാത്തിലെ അടിസ്ഥാന വിഭാഗങ്ങള്‍ക്കിടയിലും ശ്രദ്ധേയമായ പല പ്രവര്‍ത്തനങ്ങങള്‍ക്കള്‍ക്കും കലാം തുടക്കം കുറിച്ചിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ വന്ന കലാം താന്‍ പഠിച്ച മദ്‌റസയിലെ നബിദിനാേഘാഷ പരിപാടികളിലെ മുഖ്യ സംഘാടകനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാമിന്റ സഹോദരന്‍ ഇഖ്ബാലും തന്റെ പതിനാറാം വയസില്‍ മരണപ്പെട്ടിരുന്നു. ആ വിയോഗത്തിന്റെ നൊമ്പരങ്ങള്‍ മായുന്നതിന് മുന്‍പേ രണ്ടാമത്തെ മരണവും കുടുംബത്തേയും നാട്ടുകാരെയും തീരാ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."