വിവരാവകാശ അപേക്ഷ കിട്ടിയാല്‍ 30 ദിവസംവരെ താമസിപ്പിക്കരുത്: കമ്മിഷന്‍
കോഴിക്കോട്: വിവരാവകാശ അപേക്ഷകളില്‍ ലഭ്യമായ വിവരങ്ങള്‍ പരമാവധി വേഗത്തില്‍ സമയബന്ധിതമായി നല്‍കണമെന്നും ഒരു മാസം തികയുന്ന ദിവസം നോക്കി മറുപടി അയക്കുന്നത് ശരിയായ നടപടിയല്ലെന്നും സംസ്ഥാന വിവരാവകാശ കമ്മിഷന്‍.
പകര്‍പ്പ് ആവശ്യപ്പെട്ടവര്‍ക്ക് 30 ദിവസത്തിനകം പകര്‍പ്പ് നല്‍കണമെന്നിരിക്കെ അവസാന ദിവസം അപേക്ഷകരോട് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ട് കത്തയക്കുന്ന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ ചെയ്യുന്നത് നിയമലംഘനമാണെന്ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ കമ്മിഷന്റെ സിറ്റിങ്ങിനു ശേഷം അംഗം പി.ആര്‍ ശ്രീലത പറഞ്ഞു.
നിശ്ചിത സമയത്തിനകം പകര്‍പ്പ് നല്‍കിയില്ലെങ്കില്‍ അപേക്ഷകനില്‍ നിന്ന് ഫീസ് ഈടാക്കാതെ സൗജന്യമായി പകര്‍പ്പ് നല്‍കേണ്ടതാണ്.
വിവരവകാശവുമായി ബന്ധപ്പെട്ട് കമ്മിഷനു മുമ്പാകെയുള്ള അപ്പീലുകളില്‍ ഹാജരാകുന്ന കാര്യത്തില്‍ ചില പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ കാണിക്കുന്ന ജാഗ്രതക്കുറവ് ഗൗരവമായി കാണുമെന്ന് കമ്മിഷനംഗം പറഞ്ഞു. ഇന്നലെ സിറ്റിങ്ങില്‍ പരിഗണിച്ച 16 അപ്പീലുകളില്‍ 14 എണ്ണം തീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."