മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള പുതിയ ശ്രമങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍
മുംബൈ:തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. എറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതോടെ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് ബിജെപി. അതേ സമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ കോണ്‍ഗ്രസ് പിന്തുണച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. തിങ്കളാഴ്ച രാത്രി എട്ട് മണിക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ഉണ്ടോയെന്ന് തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ഫട്‌നാവിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും സഖ്യകക്ഷിയായ ശിവസേനയുമായി ഇതുവരെ ധാരണയിലെത്താന്‍ ബി.ജെ.പിക്കു കഴിഞ്ഞിട്ടില്ല. ഇതാണ് എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്.
ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വരികയും ശിവസേന അടക്കമുള്ളവര്‍ ബി.ജെ.പിക്കെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്താല്‍ തങ്ങള്‍ ശിവസേനയ്ക്ക
ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് എന്‍.സി.പി. വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
288 അംഗ നിയമസഭയില്‍ കേവലം ഭൂരിപക്ഷം മറികടക്കാന്‍ 145 എം.എല്‍.എമാരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിക്ക് നിലവില്‍ 105 എംഎല്‍എമാരാണുള്ളത്. 17 സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയും ബി.ജെ.പി അവകാശപ്പെടുന്നുണ്ട്. ശിവസേനയ്ക്ക് 56ഉം, എന്‍.സി.പിക്ക് 52ഉം സീറ്റുകള്‍ വീതം ഉണ്ട്. കോണ്‍ഗ്രസിന് 44 സീറ്റാണുള്ളത്. എന്‍.സി.പിയും കോണ്‍ഗ്രസും പിന്തുണച്ചാല്‍ ബി.ജെ.പിയെ മറികടന്ന് എന്‍.സി.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകും.
അതേസമയം മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തുമോയെന്ന ഭയം പ്രതിപക്ഷം പാര്‍ട്ടികള്‍ക്കിടയിലുണ്ട്. കേവല ഭൂരിപക്ഷം മറികടക്കാന്‍ ബി.ജെ.പിക്ക് ഇനി 23 എം.എല്‍.എമാരുടെ പിന്തുണയാണ് ആവശ്യം. ബി.ജെ.പി കുതിരക്കച്ചടവടത്തിന് ശ്രമിക്കുകയാണെന്നും എം.എല്‍.എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തെന്നും നേരത്തെ കോണ്‍ഗ്രസും എന്‍.സി.പിയുടെ ആരോപിച്ചിരുന്നു. കുതിരക്കച്ചവടം നടക്കുമോയെന്ന ഭയത്തില്‍ കോണ്‍ഗ്രസും എന്‍.സി.പിയും എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."