മൃതദേഹം മാറ്റി സംസ്‌കരിച്ചു; വൈദികനെ തടഞ്ഞുവച്ച് വിശ്വാസികളുടെ പ്രതിഷേധം
തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ വികാരിക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍. മറ്റൊരു ഇടവകയില്‍ വരുന്ന അംഗത്തിനെ ഇടവക മാറി പാളയം പള്ളിയുടെ കീഴില്‍ വരുന്ന പാറ്റൂര്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചതിനെ തുടര്‍ന്നാണ് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വികാരി പണം വാങ്ങി മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കിയെന്നാണ് വിശ്വാസികള്‍ ഉന്നയിക്കുന്ന ആരോപണം. പളളി വികാരി ഫാ. നിക്കോളാസിനെ വിശ്വാസികള്‍ തടഞ്ഞുവെച്ചു.
വെട്ടുകാട് ഇടവകയില്‍പ്പെട്ട മിഥുന്‍ മാര്‍ക്കോസ് എന്നൊരു യുവാവ് പത്തുവര്‍ഷം മുന്‍പ് അപകടത്തില്‍ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം വെട്ടുകാട് സെമിത്തേരിയില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ സ്ഥലപരിമിതിയെ തുടര്‍ന്ന് മിഥുന്റെ മൃതദേഹം കഴിഞ്ഞയാഴ്ച പാറ്റൂര്‍പള്ളിയില്‍ സംസ്‌കരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പാളയം പള്ളിയില്‍ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചത്.
മൃതദേഹം പാറ്റൂര്‍ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതിന് പണം വാങ്ങി പള്ളിവികാരി കൂട്ടുനിന്നു. വിശ്വാസികളറിയാതെ കലക്ടറുടെ അനുവാദം ഇല്ലാതെ വികാരി മാത്രമെടുത്ത തീരുമാനമാണിത്. എല്ലാ സഭാ വിശ്വാസങ്ങളെ. മറികടന്നാണ് തീരുമാനമെടുത്തിരിക്കുന്നതെന്നും പണത്തിന്റെ ഇടപാടാണ് നടന്നതെന്നുമാണ് വിശ്വാസികളുടെ ആരോപണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."