HOME
DETAILS

കാരുണ്യ പ്രവാചക ജന്മദിനത്തില്‍ കരുണയുടെ വാര്‍ത്ത കൊലപാതകക്കേസില്‍ വധശിക്ഷ കാത്ത് 22 വര്‍ഷം; ഒടുവില്‍ 48 മണിക്കൂറുകള്‍ക്കു മുമ്പ് മാപ്പ്, വാള്‍ത്തലപ്പില്‍ മോചനം ലഭിച്ച് സഹോദരങ്ങള്‍

  
backup
November 10 2019 | 07:11 AM

two-acquitted-on-prophet-meelad-day

 

റിയാദ്: കൊലപാതക്കേസില്‍ വധശിക്ഷ കാത്ത് 22 വര്‍ഷത്തിലധികം ജയിലിലെ നാല് മതിലുകള്‍ക്കുള്ളില്‍ ഊഴം കാത്ത് ജീവിതം ഉരുകിത്തീര്‍ത്ത സഹോദരങ്ങള്‍ക്ക് അവസാന നിമിഷം പുതു ജീവിതം. വധശിക്ഷ കാത്തു കിടന്ന ഇവര്‍ക്ക് വിധി നടപ്പാക്കുന്നതിനെ 48 മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് ജീവിതം മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയത്. വധ ശിക്ഷ നടപ്പാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി സമയം കാത്തിരിക്കുന്നതിനിടേയാണ് അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന ആശ്വാസ വാര്‍ത്ത ഇവരെ തേടിയെത്തിയത്. കൊല്ലപ്പെട്ടയാളുടെ മാതാവും സഹോദരങ്ങളും മക്കളും പ്രതികള്‍ക്ക് മാപ്പ് പ്രഖ്യാപിച്ചതോടെയാണ് മൂര്‍ച്ച കൂട്ടി വെച്ച വാള്‍ത്തലപ്പില്‍ നിന്നും ഇവര്‍ക്കു മോചനം സാധ്യമായത്.
സഊദിയിലെ അല്‍ബാഹയില്‍ നിന്നാണ് കാരുണ്യത്തിന്റെ വാര്‍ത്ത പ്രവാചക സ്മരണ ദിനത്തില്‍ പുറത്ത് വന്നത്. ഇരുപത്തിരണ്ടു വര്‍ഷവും ഏഴു മാസവും ജയിലില്‍ കഴിഞ്ഞ മുഹമ്മദ് അല്‍ഗുബൈശി, സഹോദരന്‍ സഈദ് അല്‍ഗുബൈശി എന്നിവരാണ് വധ ശിക്ഷയില്‍ നിന്നും മോചനം ലഭിച്ചവര്‍. അല്‍ബാഹ ഗവര്‍ണര്‍ ഡോ. ഹുസാം ബിന്‍ സഊദ് രാജകുമാരന്‍ നടത്തിയ മധ്യസ്ഥശ്രമങ്ങള്‍ക്കൊടുവിലാണ് ഇരുവര്‍ക്കും മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ടയാളുടെ മാതാവും മക്കളും സഹോദരങ്ങളും സന്നദ്ധരായത്. സഊദി പൗരന്‍ മുഈദ് ബിന്‍ അതിയ്യ അല്‍സഹ്‌റാനിയെ തര്‍ക്കത്തിനിടയില്‍ കൊലപ്പെടുത്തിയ കേസിലാണ് ഇരുവര്‍ക്കും വധശിക്ഷ വിധിച്ചിരുന്നത്. കൊലപാതക കേസില്‍ ഇരുവര്‍ക്കും കോടതി വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും വധശിക്ഷ നടപ്പാക്കാനായി രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. മധ്യസ്ഥശ്രമങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് പിന്നീട് നീട്ടിവെക്കുകയായിരുന്നു.
ഇതിനിടെയാണ് ഗവര്‍ണര്‍ ഇടപെട്ട് വീണ്ടും മധ്യസ്ഥ ശ്രമം ഊര്‍ജ്ജിതമാക്കിയത്. സഊദി നിയമ പ്രകാരം കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കള്‍ മാപ്പ് നല്‍കിയാല്‍ വധശ്രമം ഒഴിവാക്കാന്‍ കോടതിക്ക് കഴിയും. ഇരുവര്‍ക്കും മാപ്പ് ലഭ്യമാക്കാന്‍ അല്‍ബാഹ ഗവര്‍ണര്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ അവസാനം വിജയം കാണുകയായിരുന്നു. കൊല്ലപ്പെട്ട മുഈദ് അല്‍സഹ്‌റാനിയുടെ ബന്ധുക്കളെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ നേരിട്ട് കാണുകയും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്നാണ് മുഈദിന്റെ മാതാവും സഹോദരങ്ങളും മക്കളും പ്രതികള്‍ക്ക് മാപ്പ് നല്‍കിയത്. മാപ്പ് ലഭിച്ചതില്‍ മുഹമ്മദ് അല്‍ഗുബൈശിയും സഹോദരന്‍ സഈദും ആഹ്ലാദം പ്രകടിപ്പിക്കുകയും മാപ്പ് നല്‍കിയവരോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago