സംസ്ഥാനത്ത് ബി.ജെ.പിയില്‍ പ്രതിസന്ധി; പ്രസിഡന്റിനെ കണ്ടെത്താനുള്ള യോഗം മാറ്റി
തിരുവനന്തപുരം: നാളെ ചേരാനിരുന്ന സംസ്ഥാന ബി.ജെ.പി കോര്‍ കമ്മിറ്റിയോഗം മാറ്റിവച്ചു. ശ്രീധരന് പിള്ള മിസോറാം ഗവര്‍ണറായതോടെ കേരളത്തിലെ ബി.ജെ.പി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ് അതിനാലാണ് നാളെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് യോഗം വിളിച്ചത്. എന്നാല്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായതോടെയാണ് യോഗം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
ബി എല്‍ സന്തോഷുമായി കൂടിക്കാഴ്ച നടത്താന്‍ എതിര്‍പ്പു പ്രകടിപ്പിച്ച് ആര്.എസ്.എസ് രംഗത്തെത്തി. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ ഒഴിവാക്കിയത് അടക്കമുള്ള കാരണങ്ങളാണ് ആര്.എസ്.എസ് ചൂണ്ടിക്കാട്ടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആര്.എസ്.എസിനുണ്ടായ അതൃപ്തി പ്രചാരണത്തിലും പ്രകടമായിരുന്നു. എസ് സുരേഷിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ ആര്‍എസ്എസ് രംഗത്തിറങ്ങിയിരുന്നില്ല. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബി.ജെ.പി ഉപതെരഞ്ഞെടുപ്പില്‍ കാല് ലക്ഷത്തോളം വോട്ട് കുറഞ്ഞ് മൂന്നാം സ്ഥാനത്തേക്ക് പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."