പി.എസ്.സി പരീക്ഷ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ മാര്‍ഗനിര്‍ദേശവുമായി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പി.എസ്.സ് പരീക്ഷയില്‍ സംഭവിക്കുന്ന ക്രമക്കേടുകള്‍ തടയാന്‍ ശുപാര്‍ശയുമായി ക്രൈംബ്രാഞ്ച്.
പരീക്ഷയ്‌ക്കെത്തുന്നവരുടെ ശരീര പരിശോധന കര്‍ശനമാക്കണമെന്നും എല്ലാ പരീക്ഷ ഹാളിലും സി.സി.ടി.വിയും മൊബൈല്‍ ജാമറും സ്ഥാപിക്കണമെന്നും ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തു. പി.എസ്.സി സെക്രട്ടറിക്കാണ് എട്ട് ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി നല്‍കിയത്.
പരീക്ഷാ കേന്ദ്രവും ഇരിക്കുന്ന സീറ്റും ചോദ്യപേപ്പറിന്റെ കോടും വിദ്യാര്‍ഥിക്ക് നേരത്തെ അറിയാന്‍ കഴിയുന്നത് ക്രമക്കേടിന് വഴിവെക്കുന്നുണ്ട് അതിനാല്‍ സീറ്റിങ് രീതിയില്‍ മാറ്റം വരുത്തണം. പരീക്ഷ കഴിഞ്ഞ് ഉത്തരകടലാസുകള്‍ തിരികെ നല്‍കുമ്പോള്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌കും സീല്‍ ചെയ്ത് നല്‍കണം. വാച്ച് ഉള്‍പ്പെടെ ഒരു സാധനങ്ങളും പരീക്ഷ ഹാളില്‍ അനുവദിക്കുക്കരുത്. സമയം അറിയാന്‍ പരീക്ഷാ ഹാളില്‍ ക്ലോക്കുകള്‍ സ്ഥാപിക്കണം, പരീക്ഷാര്‍ഥികളുടെ പരിശോധന നടത്തണം. .പി.എസ്.സി പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന കാര്യം പരിശോധിക്കണം. ഇതിനായി പോര്‍ട്ടബിള്‍ വൈഫ്-ഫൈ സ്ഥാപിക്കണം. ഉയര്‍ന്ന തസ്തികകളിലേക്കുള്ള പരീക്ഷയില്‍ എഴുത്ത് പരീക്ഷയുമാകാം. ആക്ഷേപങ്ങളുയര്‍ന്നാല്‍ കൈയക്ഷര പരിശോധന നടത്താന്‍ ഇത് സഹായിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ.
പി.എസ്.സി നടത്തിയ പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ കോപ്പയടിച്ചവര്‍ക്ക് ഉയര്‍ന്ന റാങ്ക് ലഭിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ശുപാര്‍ശകള്‍ തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."