HOME
DETAILS
MAL
തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പില്‍ കെ.ശ്രീകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
backup
November 10 2019 | 09:11 AM
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയര്‍ തെരഞ്ഞെടുപ്പില്‍ കെ.ശ്രീകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഇന്ന് രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നത്.നിലവില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനാണ് ശ്രീകുമാര്‍.
12ാം തിയതിയാണ് തിരുവനന്തപുരം നഗരസഭാ മേയര്‍ തെരഞ്ഞെടുപ്പ്. ബി.ജെ.പി സ്ഥാനാര്‍ഥിയായി നേമം കൗണ്‍സിലര്‍ എം.ആര്. ഗോപന് മത്സരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും.
വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവ് എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മേയര്‍ സ്ഥാനത്തേക്കു വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.നിലവില്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് 37, ബി.ജെ.പി 35, യു.ഡി.എഫ് 17 എന്നിങ്ങനെയാണ് കക്ഷിനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."