വിഖ്യാതമായ വിപ്ലവങ്ങള്‍
മുഹമ്മദ് അജ്മല്‍ കെ.ടി#
റഷ്യന്‍ വിപ്ലവം, ഫെബ്രുവരി വിപ്ലവം
1917ല്‍ റഷ്യയില്‍ നടന്ന വിപ്ലങ്ങളുടെ പരമ്പരയാണിത്. ഫിബ്രുവരിയില്‍ നടന്ന ഒന്നാമത്തെ വിപ്ലവത്തില്‍ ത്സാറിസ്റ്റ് ഏകാധിപത്യം അട്ടിമറിച്ച് താത്കാലിക ഭരണകൂടം സ്ഥാപിതമായി. 1917 ഫെബ്രുവരിയിലും ഒക്ടോബറിലുമായി (ജൂലിയന്‍ കലണ്ടര്‍ പ്രകാരം) നടന്ന രണ്ടു വിപ്ലവങ്ങളുടെ ആകെത്തുകയാണ് റഷ്യന്‍ വിപ്ലവം.
റഷ്യയില്‍ ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് 1917 ഫെബ്രുവരി 27ന് സാര്‍ നിക്കോളാസ് രണ്ടാമന്‍ അധികാരത്തില്‍ പുറത്താക്കപ്പെടുകയും തുടര്‍ന്ന് ജോര്‍ജി ലവേവിന്റെ നേതൃത്വത്തിലുള്ള താല്‍ക്കാലിക സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. ഫെബ്രുവരി വിപ്ലവം എന്നറിയപ്പെടുന്ന ഈ വിപ്ലവം വ്‌ളാഡിമര്‍ ലെനിന്റെ നേതൃത്വത്തിലുള്ള ബോള്‍ഷെവിക് പാര്‍ട്ടിക്ക് വളരാന്‍ സാഹചര്യമൊരുക്കി.
ഫ്രഞ്ച് വിപ്ലവം
ഫ്രഞ്ച് ഭരണ വ്യവസ്ഥയെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളെ മുന്‍നിര്‍ത്തി മാറ്റിമറിച്ച രാഷ്ട്രീയസാമൂഹിക കലാപമാണ് ഫ്രഞ്ച് വിപ്ലവം.(1789 -1799). രാജാവിനെ വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് നിര്‍ണായക സംഭവമായിരുന്നു. രക്തച്ചൊരിച്ചില്‍, അടിച്ചമര്‍ത്തല്‍, ഭീകരവാഴ്ച ആഭ്യന്തര യുദ്ധങ്ങള്‍ എന്നിവയിലൂടെ കടന്നുപോയ ഈ വിപ്ലവം നെപ്പോളിയന്റെ സമഗ്രാധിപത്യത്തിലെത്തിച്ചു.
ഫ്രഞ്ച് ചക്രവര്‍ത്തിമാരുടെ ദുര്‍ഭരണത്തിനെതിരേയുള്ള സാധാരണക്കാരുടെ പ്രതിഷേധമാണ് ഫ്രഞ്ച് വിപ്ലവത്തിന് കാരണമായത്. ലൂയി പതിനാറമന്‍ ആയിരുന്നു ഈ സമയത്ത് രാജാവ്. 1789 ജൂലൈ 14ന് ആയിരക്കണക്കിന് ആളുകള്‍ ചേര്‍ന്ന് ഫ്രാന്‍സിലെ പ്രധാന ജയിലായിരുന്ന ബാസ്റ്റീല്‍ കോട്ട തകര്‍ത്തതോടെയാണ് വിപ്ലവം ആരംഭിച്ചത്. 1792 ല്‍ വിപ്ലവകാരികള്‍ ഫ്രാന്‍സിനെ റിപബ്ലിക്ക് ആയി പ്രഖ്യാപിച്ചു.
ബോള്‍ഷെവിക് വിപ്ലവം
1917 ഏപ്രിലില്‍ പെട്രോഗ്രാഡില്‍ നടന്ന പ്രകടനത്തിനെതിരേ താല്‍ക്കാലിക സര്‍ക്കാറിന്റെ സേന നിറയൊഴിച്ചപ്പോള്‍ ഫെബ്രുവരി വിപ്ലവത്തിനുശേഷം റഷ്യയിലാകെ ബോള്‍ഷെവിക്കുകളും താല്‍ക്കാലിക സര്‍ക്കാറിന്റെ അനുയായികളും സംഘര്‍ഷം നിലനിന്നു. യുദ്ധം, റഷ്യന്‍ സര്‍ക്കാരില്‍ കടുത്ത രാഷ്ട്രീയ സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടാക്കി. ഈ സ്ഥിതി മുതലെടുത്ത് ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ സായുധവിപ്ലവത്തിലൂടെ കെറന്‍സ്‌കിയുടെ താത്കാലിക സര്‍ക്കാരിനെ അട്ടിമറിച്ചു. 1917 ഒക്ടോബര്‍ 24,25 തിയതികളിലാണ് ബോള്‍ഷെവിക് വിപ്ലവം നടന്നത്. ഈ വിപ്ലവത്തെ ഒക്ടോബര്‍ വിപ്ലവം എന്നും പറയുന്നു.
ഹരിത വിപ്ലവം
1940-1960 കാലഘട്ടത്തില്‍ ഇന്ത്യയൊട്ടാകെ നടപ്പാക്കിയ ഏതാനും കാര്‍ഷിക വികസന പദ്ധതികള്‍ക്കാണ് ഹരിത വിപ്ലവം എന്ന് പറയുന്നത്. ഭക്ഷ്യ ക്ഷാമത്തിന്റെ പിടിയില്‍ ഇന്ത്യ അകപ്പെട്ട സമയത്ത് രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി ഗവണ്‍മെന്റ് മുന്നോട്ടു വച്ച പദ്ധതി ആണ് ഹരിത വിപ്ലവത്തിന് വഴി വച്ചത്. രാസവളങ്ങളും, കീടനാശിനികളും ആയിരുന്നു ഹരിത വിപ്ലവത്തിന്റെ നാഴികക്കല്ല്. പുതിയ തരം വിത്തിനങ്ങള്‍, കീടനാശിനികള്‍, രാസവളങ്ങള്‍ ഇവയെല്ലാം കാര്‍ഷികോല്‍പ്പാദനം വളരെ വര്‍ധിപ്പിച്ചു. സാങ്കേതികവിദ്യയില്‍ ഉണ്ടായ മാറ്റങ്ങള്‍ പുതിയ യന്ത്രങ്ങള്‍ കൊണ്ടുവരുന്നതിനും കാരണമായി. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയും പോലെ കേരളത്തെയും ഈ മാറ്റങ്ങള്‍ ബാധിച്ചു. എം.എസ് സ്വാമിനാഥാണ് ഹരിതവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്നത്.
വ്യവസായ വിപ്ലവം
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം വരെയുള്ള കാലഘട്ടത്തില്‍ ബ്രിട്ടനിലെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ വന്‍ സ്വാധീനം ചെലുത്തി കൃഷിയിലും ഉല്‍പാദനത്തിലും ഗതാഗതത്തിലും ഉണ്ടായ പ്രധാന പുരോഗതികളെയാണ് വ്യവസായ വിപ്ലവം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ മാറ്റങ്ങള്‍ പിന്നീട് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും തുടര്‍ന്ന് ലോകമെമ്പാടും വ്യാപിച്ചു. ഈ വിപ്ലവം കാരണമായാണ് ആധുനിക ലോകത്തുള്ള നിരവധി കണ്ടുപിടുത്തങ്ങള്‍ നടന്നത്. റെയില്‍വേ, കൈത്തറികള്‍ എന്നിവയെല്ലാം ആരംഭിച്ചത് വ്യവസായ വിപ്ലവം മൂലമാണ്.
മുല്ലപ്പൂ വിപ്ലവം
അറബ് ലോകത്ത് നടന്ന സുപ്രധാന വിപ്ലവമാണ് മുല്ലപ്പൂ വിപ്ലവം. ടുണീഷ്യന്‍ വിപ്ലവം എന്നും അറിയപ്പെടുന്നു. 2010- 2011 കാലഘട്ടത്തില്‍ തുനീഷ്യയിലാണ് ഈ പ്രക്ഷോഭം നടന്നത്. സുപ്രധാന കാരണമായി വിശേഷിപ്പിക്കുന്നത് 26കാരനായ മൊഹമ്മദ് ബൊഅ്‌സീസി എന്ന യുവാവിന്റെ ആത്മഹത്യയാണ്. 23 വര്‍ഷം ടുണീഷ്യയെ ഭരിച്ചിരുന്ന സൈനുല്‍ ആബിദീ ബിന്‍ അലിക്കെതിരേ നടന്ന ജനകീയ ചെറുത്തു നില്‍പ്പായിരുന്നു ഈ പ്രക്ഷോഭം.
ഉപജീവനത്തിനും, സഹോദരിമാരുടെ വിദ്യാഭ്യാസത്തിനുമായി തെരുവില്‍ പഴക്കച്ചവടം നടത്തിയിരുന്നു ബൊഅസീസി. ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ കച്ചവട സാധനങ്ങള്‍ പിടിച്ചു വച്ച സര്‍ക്കാര്‍ ജീവനക്കാരിക്ക് കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സംഭവം അരങ്ങേറുന്നത്. തെരുവില്‍ പരസ്യമായി തന്നെ തല്ലിയ ജീവനക്കാരിക്കെതിരേ പരാതി നല്‍കാന്‍ സര്‍ക്കാര്‍ ഓഫിസില്‍ പോയ ബുവാസിസിയെ അവിടെ നിന്ന് അപമാനിച്ചു ഇറക്കി വിട്ടു. ദേഷ്യവും, സങ്കടവും വന്ന ബുവാസിസി അതെ സര്‍ക്കാര്‍ ഓഫീസിനു മുന്‍പില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് സ്വയം കത്തി അമര്‍ന്നു.
പരസ്യമായ പ്രതിഷേധവും, പ്രകടനവും അനുവദനീയമല്ലാത്ത ടുണീഷ്യയില്‍ ഈ ചെറുപ്പക്കാരന്റെ മരണം കൊടുങ്കാറ്റ് വിതച്ചു. ആയിരക്കണക്കിന് യുവാക്കള്‍ ഇതൊരാത്മഹത്യയല്ല, രക്തസാക്ഷിത്വമാണെന്ന് ചൂണ്ടിക്കാട്ടി തെരുവിലിറങ്ങി. സര്‍ക്കാര്‍ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. നിരവധി പ്രക്ഷോഭകര്‍ തെരുവില്‍ കൊല ചെയ്യപ്പെട്ടു. വിപ്ലവത്തിന് ചൂട് പകര്‍ന്ന് ഫേസ്ബുക്ക് പ്രധാന പങ്കു വഹിച്ചു. ഈ വിപ്ലവം അറബ് രാജ്യങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തി.
ധവള വിപ്ലവം
രാജ്യത്തെ ക്ഷീരോല്പാദന രംഗത്ത് വ്യക്തമായ ആസൂത്രണത്തിന്റെയും പദ്ധതികളുടെയും ഫലമായി പ്രകടമായ വര്‍ധനവുണ്ടാകുന്ന അവസ്ഥയെയാണ് ധവള വിപ്ലവം. പാലിന്റെ നിറവുമായി ബന്ധപ്പെട്ടാണ് ധവളം എന്ന പദമുപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ നാഷനല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 1970 കളില്‍ ആരംഭിച്ച ഓപറേഷന്‍ ഫ്‌ളഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ് ഭാരതത്തിലെ ധവള വിപ്ലവത്തിനു തുടക്കം കുറിച്ചത്. ദേശീയമായി ഒരു ക്ഷീരോല്‍പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി ഭാരതത്തെ പ്രധാന ക്ഷീരോല്‍പാദക രാജ്യങ്ങളിലൊന്നാക്കി മാറ്റി. ധവള വിപ്ലവത്തിന്റെ പിതാവായി കണക്കാക്കുന്ന വര്‍ഗീസ് കുര്യന്‍ മലയാളിയാണ്.
ചൈനീസ് വിപ്ലവം
ചൈനയിലെ രാജാധിപത്യത്തിനും വിദേശാധിപത്യത്തിനുമെതിരേ മാവോ സേ തുങിന്റെ നേതൃത്ത്വത്തില്‍ നടന്ന വിപ്ലവമാണ് ചൈനീസ് വിപ്ലവം. 1949 ഒക്ടോബര്‍ ഒന്നിന് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന നിലവില്‍ വന്നതായി മാവോ പ്രസ്താവിച്ചതോടെ ചൈനീസ് ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തിന് അന്ത്യമായി. ഇതോടെ ചിയാങ് കൈഷകിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തായ്വാനിലേയ്ക്ക് ഓടിപ്പോയി റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചു.
ഓറഞ്ച് വിപ്ലവം
2004 നവംബര്‍ മുതല്‍ 2005 ജനുവരി വരെ ഉക്രൈനില്‍ നടന്ന രാഷ്ട്രീയ സമര പരമ്പരയാണ് ഓറഞ്ച് വിപ്ലവം. 2004 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വമ്പിച്ച അഴിമതിയും തിരഞ്ഞെടുപ്പ് അട്ടിമറിയും നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. ആയിരക്കണക്കാനുളുകള്‍ ഈ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. ജനാധിപത്യ സ്ഥാപനത്തിനായി ദേശീയ വ്യാപകമായി നടന്ന പ്രക്ഷോഭത്തില്‍ സിവില്‍ നിസഹകരണ സമരവും പൊതുപണിമുടക്കുകളും വ്യാപകമായി സംഘടിപ്പിച്ചിരുന്നു.
കാവി വിപ്ലവം
2007 ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ കാലത്ത് മ്യാന്മറില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിഷേധ സമരങ്ങളും പ്രകടനങ്ങളും നടന്നു. ഇതിനെ പൊതുവില്‍ വിളിക്കുന്ന പേരാണ് കാവി വിപ്ലവം. എണ്ണയുടെ വിപണനത്തില്‍ മ്യാന്മര്‍ പട്ടാളഭരണകൂടം സബ്‌സിഡി എടുത്തുകളയാന്‍ ശ്രമിച്ചപ്പോള്‍ ആണ് ഈ പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയത്. ദേശീയ സര്‍ക്കാര്‍ ഉടമസ്ഥസ്തയിലായിരുന്നു മ്യാന്മറിലെ എണ്ണവിപണന ശൃംഖല. സബ്‌സിഡി സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ മ്യാന്മറിലെ എണ്ണവില 66 മതല്‍ 100വരെ വര്‍ധിച്ചു. ഒരാഴ്ചകൊണ്ട് അവിടത്തെ ബസുകളില്‍ ഉപയോഗിച്ചുവന്ന മര്‍ദിതപ്രകൃതി വാതകത്തിന്റെ വില 500 ആണു വര്‍ധിച്ചത്.
മ്യാന്മറിലെ വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെട്ട രാഷ്ട്രീയ ആക്ടിവിസ്റ്റുകളും ബുദ്ധമതസന്യാസികളും ഈ പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുത്തു. ബുദ്ധമത പുരോഹിതര്‍ ഉപയോഗിക്കുന്ന കാവി വസ്ത്രത്തിന്റെ നിറവുമായി ബന്ധപ്പെട്ടാണ് കാവി വിപ്ലവം എന്ന പേര് ഈ പ്രക്ഷോഭത്തിനു കൈവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം