ശാലിനി അതിജീവനത്തിന്റെ കൂട്ടുകാരി
മൂഡബിദ്രിയില്‍നിന്ന്
യു.എച്ച് സിദ്ദീഖ്#
ദുരിത കടമ്പകള്‍ ഓടിക്കടന്ന് അതിജീവന പാതയില്‍ മെഡലുകള്‍ വാരിക്കൂട്ടുകയാണ് ശാലിനി. ഒരുപക്ഷെ കേരളത്തിലെ മറ്റൊരു കായികതാരവും അനുഭവിക്കാത്ത ദുഃഖത്തിന്റെ മലവെള്ളപ്പാച്ചിലില്‍നിന്ന് കരകയറിയാണ് ശാലിനി അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്നത്. മികച്ച പ്രകടനത്തിലൂടെ ഭാവിയുടെ താരമെന്ന് തെളിയിക്കുന്ന വി.കെ ശാലിനിയ്ക്ക് ഇനി വേണ്ടണ്ടത് കേരളത്തിന്റെ കൈത്താങ്ങ്. വനിതകളുടെ 400 മീറ്ററില്‍ 54.21 സെക്കന്‍ഡില്‍ സ്വര്‍ണത്തിലേക്ക് ശാലിനി ഫിനിഷ് ചെയ്യുമ്പോള്‍ അതിലൊരു മധുര പ്രതികാരം കൂടിയുണ്ടണ്ടായിരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നഷ്ടപ്പെട്ട സ്വര്‍ണം ഒറ്റലാപ്പിന്റെ ട്രാക്കില്‍ തിരിച്ചു പിടിച്ചതിന്റെ സന്തോഷം കൂടി ആ സുവര്‍ണ നേട്ടത്തിനുണ്ടണ്ട്. ഹര്‍ഡില്‍സില്‍ ശാലിനിയെ വെള്ളിയിലേക്ക് തള്ളിയിട്ട ഭാരതിയാര്‍ സര്‍വകലാശാല താരം ആര്‍. വിത്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ശാലിനിയുടെ സുവര്‍ണ കുതിപ്പ്.
എം.ജി സര്‍വകലാശാല താരമായ ശാലിനിയുടെ ജീവിതം ദുരിതങ്ങളുടെ ട്രാക്കിലൂടെയാണ് ഓടുന്നത്. ഇടുക്കി നെടുങ്കണ്ടണ്ടം വാലുപറമ്പില്‍ പരേതനായ കൃഷ്ണന്റെയും ശാന്തയുടെയും മകളാണ് ശാലിനി. പ്രളയ കാലത്ത് മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ശാലിനിയുടെ വീട് തകര്‍ത്തു. നെടുങ്കണ്ടണ്ടം ടൗണില്‍നിന്ന് അരമണിക്കൂര്‍ മലകയറണം ശാലിനിയുടെ വീടിരിക്കുന്ന ചെമ്പകകുഴിയിലേക്ക്. മൂന്ന് സെന്റ് ഭൂമിയും അതിലൊരു ഷീറ്റിട്ട വീടുമായിരുന്നു ആകെ സമ്പാദ്യം. വീട് വാസയോഗ്യമല്ലാതായി മാറിയതോടെ ഏലത്തോട്ടം തൊഴിലാളിയായ ശാന്തയുടെ താമസം അമ്മയുടെ കൂടെയാണ്. ശാലിനിയുടെയും സഹോദരി കവിതയുടെയും ഏക ആശ്രയം ഏലത്തോട്ടം തൊഴിലാളിയായ അമ്മയുടെ തുച്ചവരുമാനമാണ്. സഹോദരിയെ നേരത്തെ തന്നെ വിവാഹം ചെയ്തയച്ചു. വീട് പുനര്‍നിര്‍മാണത്തിന് സഹായം തേടി നെടുങ്കണ്ടം പഞ്ചായത്ത് ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങളെ സമീപിച്ചെങ്കിലും ആരും കനിഞ്ഞിട്ടില്ല. ഇന്നലെ ട്രാക്കില്‍നിന്ന് സുവര്‍ണ മെഡല്‍ നേടിയപ്പോഴും ശാലിനി കിടപ്പാടമില്ലാത്തതിന്റെ സങ്കടത്തിലായിരുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജില്‍ ബി.എ ഹിസ്റ്ററി രണ്ടണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ കായികാധ്യാപകനായ ജോണ്‍ ബേബി ജോസഫിന് കീഴിലാണ് പരിശീലനം. മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ താമസിച്ച് മഹാരാജാസ് മൈതാനത്തെ സിന്തറ്റിക് ട്രാക്കിലാണ് പരിശീലനം.
ശാലിനിയുടെ പരിശീലനം ഉള്‍പ്പെടെ ചെലവുകളെല്ലാം വഹിക്കുന്നത് ജോണ്‍ ബേബി ജോസഫാണ്. ശാലിനിക്ക് പരിശീലനം നല്‍കാന്‍ നിത്യവും 25 കിലോ മീറ്റര്‍ യാത്ര ചെയ്താണ് ജോണ്‍ മഹാരാജാസ് മൈതാനത്ത് എത്തുന്നത്. ശാലിനി അടക്കം അഞ്ച് മലയാളി താരങ്ങള്‍ 400 മീറ്ററില്‍ പോരാട്ടത്തിനുണ്ടണ്ടായിരുന്നു. വെള്ളി നേടിയ എം.ജിയുടെ തന്നെ ജെറിന്‍ ജോസഫും (54.45), ഭാരതിയാര്‍ സര്‍വകലാശാലയുടെ വിത്യയും (54.48) കടുത്ത വെല്ലുവിളി തന്നെ ഉയര്‍ത്തി. എന്നാല്‍, അവസാന 50 മീറ്ററില്‍ കൃത്യതയോടെ കുതിച്ച ശാലിനി മികച്ച ഫിനിഷിങിലൂടെ വെല്ലുവിളികളെ മറികടന്നു. മികവിന്റെ ട്രാക്കിലൂടെ കുതിക്കുന്ന ശാലിനിക്ക് വേണ്ടണ്ടത് അടച്ചുറപ്പുള്ളൊരു കിടപ്പാടമാണ്. അതിജീവനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന കേരളത്തില്‍നിന്ന് ശാലിനിക്ക് കൈത്താങ്ങ് നല്‍കാന്‍ ആരെങ്കിലും മുന്നോട്ടു വരണം.
മൂന്നാം ദിനത്തില്‍ എം.ജി മാത്രം
കേരളത്തിലെ സര്‍വകലാശാലകളില്‍ ഇന്നലെ മെഡലുകള്‍ കിട്ടിയത് എം.ജിക്ക് മാത്രം. ഇതോടെ 35 പോയിന്റുമായി എം.ജി സര്‍വകലാശാല വനിതാ വിഭാഗത്തില്‍ ഒന്നാമതെത്തി. 400 മീറ്ററില്‍ വി.കെ ശാലിനിയുടെ സ്വര്‍ണവും ജെറിന്‍ ജോസഫിന്റെ വെള്ളിയുമാണ് എം.ജി സര്‍വകലാശാലയ്ക്ക് തിളക്കം നല്‍കിയത്. ആറു ഫൈനലുകള്‍ ഇന്നലെ പൂര്‍ത്തിയായപ്പോള്‍ കാലിക്കറ്റ്, കേരള സര്‍വകലാശാലകള്‍ മെഡല്‍ ചിത്രത്തിലേ ഉണ്ടണ്ടായില്ല. ചാംപ്യന്‍ഷിപ്പിന്റെ നാലാം ദിനമായ ഇന്ന് പത്ത് ഫൈനലുകള്‍ നടക്കും.
റെക്കോര്‍ഡ് ജെയ് ഷാ
പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ മുംബൈ സര്‍വകലാശാലയുടെ ജെയ് ഷാ പ്രദീ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 16.36 മീറ്റര്‍ താണ്ടണ്ടിയാണ് ജെയ് ഷാ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. മംഗളൂരു സര്‍വകലാശാലയുടെ മലയാളിതാരം ശ്രീജിത്ത് മോന്‍ 2017 ല്‍ സ്ഥാപിച്ച 16.05 മീറ്റ് റെക്കോര്‍ഡാണ് ജെയ് ഷാ തകര്‍ത്തത്. വെള്ളി നേടിയ മംഗളൂരു സര്‍വകലാശാലയുടെ പ്രവീണ്‍ 16.05 മീറ്റര്‍ ചാടി ശ്രീജിത്തിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തിയ പ്രകടനം നടത്തി.
കുന്തമുനയില്‍ റെക്കോര്‍ഡ്
കൊരുത്ത് പൂനം
വനിതകളുടെ ജാവലിന്‍ ത്രോയില്‍ മംഗളൂരു സര്‍വകലാശാലയുടെ പൂനം റാണിക്ക് മീറ്റ് റെക്കോര്‍ഡ്. 53.26 മീറ്റര്‍ ദൂരത്തേക്ക് കുന്തമുന പായിച്ചാണ് പൂനം റെക്കോര്‍ഡ് തിരുത്തി സ്വര്‍ണം നേടിയത്. മീററ്റ് സി.സി.എസ് സര്‍വകലാശാല താരമായിരുന്ന അന്നു റാണി 2013 ല്‍ സ്ഥാപിച്ച 52.64 മീറ്ററാണ് പൂനം മറികടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."