ഖഷോഗി: രണ്ട് വില്ലകളില്‍ തുര്‍ക്കി പൊലിസ് തിരച്ചില്‍ നടത്തി
അങ്കാറ: മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തുര്‍ക്കി പൊലിസ് രണ്ട് വില്ലകളില്‍ തിരച്ചില്‍ നടത്തി. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യലോവയില്‍ തുര്‍ക്കി പ്രോസിക്യൂട്ടറുടെ നിര്‍ദേശപ്രകാരമാണ് തരിച്ചിലുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്താംബൂളില്‍നിന്ന് 100 കി.മീ അകലെയുള്ള യലോവിയില്‍ ഇന്നലെ രാവിലെയാണ് തിരച്ചിലുണ്ടായതെന്നും പരിശോധനക്കായി ഡ്രോണുകളും പൊലിസ് നായയും ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വില്ലകളില്‍ ഒന്ന് സഊദി വ്യവസായിയുടേതാണ്. ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റ്, കോണ്‍സുല്‍ ജനറലിന്റെ വസതി എന്നിവിടിങ്ങളില്‍ തുര്‍ക്കി പൊലിസ് നേരത്തെ തിരച്ചില്‍ നടത്തിയിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ കരസ്ഥമാക്കാനായി ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ പ്രവേശിച്ചതോടെയാണ് ഖഷോഗിയെ കാണാതായത്. കോണ്‍സുലേറ്റില്‍ ഖഷോഗി കൊല്ലപ്പെട്ടതാണെന്ന് പിന്നീട് സഊദി സമ്മതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."