ഹാദിയ കേസ്: ഷെഫിന്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജി പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഡോ. ഹാദിയയുടെ വിവാഹം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ വിക്രമനെതിരേ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രിംകോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജി പിന്‍വലിച്ചു. ഇതോടെ ഹാദിയയുമായി ബന്ധപ്പെട്ട ഒരുകേസും നിലവില്‍ സുപ്രിംകോടതിയില്‍ ഇല്ലാതായി.
ഹാദിയ കേസില്‍ എന്‍.ഐ.എ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ട് എന്‍.ഐ.എക്കു തന്നെ മടക്കിനല്‍കാനും ഇന്നലെ സുപ്രിംകോടതി രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കി. ഷെഫിന്‍ ജഹാന്‍-ഹാദിയാ വിവാഹത്തില്‍ ലൗ ജിഹാദ് ഇല്ലെന്നും അതിനു പിന്നില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമോ ബാഹ്യഇടപെടലുകളോ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
നേരത്തെ കേസന്വേഷണം എന്‍.ഐ.എക്ക് കൈമാറി സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ എന്‍.ഐ.എ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ വിരമിച്ച സുപ്രിം കോടതി ജസ്റ്റിസ് ആര്‍.വി രവീന്ദ്രനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ സുപ്രിംകോടതിയെ അറിയിച്ചെങ്കിലും ഇത് പരിഗണിക്കാതെ എന്‍.ഐ.എ അന്വേഷണവുമായി മുന്നോട്ടുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."