മരടിലെ ഫ്ളാറ്റുകള്‍ ജനുവരിയില്‍ പൊളിച്ചുമാറ്റും: പൊളിക്കുക 11,12 തീയതികളില്‍, 200 മീറ്റര്‍ ചുറ്റളവിലെ ആളുകളെ ഒഴിപ്പിക്കും
കൊച്ചി: വിവാദമായ മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ സുപ്രിംകോടതി ഉത്തരവിട്ടിട്ടും നീണ്ടുപോയ ഫ്ളാറ്റുകള്‍ ഒടുവില്‍ പൊളിച്ചുമാറ്റാന്‍ തീരുമാനം. ജനുവരി 11,12 തീയതികളില്‍ പൊളിക്കാനാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 11 ന് എച്ച്ടു ഒ, ആല്‍ഫ സെറിന്‍ ഫ്ളാറ്റുകളാണ് പൊളിക്കുക. പന്ത്രണ്ടിന് ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റുകളും പൊളിക്കും. ഇതിന് മുന്നോടിയായി 200 മീറ്റര്‍ ചുറ്റളവിലെ ആളുകളെ ഒഴിപ്പിക്കും. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളുടെ അളവ് സംബന്ധിച്ച് യോഗത്തില്‍ ധാരണയായിട്ടില്ല.
ഡിസംബറില്‍ ഫ്ളാറ്റുകള്‍ പൊളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് പൊളിക്കല്‍ തീയതി നീണ്ടുപോയതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ജനുവരി ഒമ്പതിനകം ഫ്ളാറ്റുകള്‍ പൊളിക്കണമെന്നായിരുന്നു സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നത്. തീയതി നീണ്ടുപോകാനുണ്ടായ കാരണം ചൂണ്ടിക്കാട്ടി സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."