HOME
DETAILS

നിയമസഭാ സമിതി ബഡ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചു

  
backup
July 27 2017 | 21:07 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%ac%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c

 

 

കാസര്‍കോട്: എല്ലാ ജില്ലകളിലും ആധുനിക നിലവാരത്തിലുള്ള ബഡ്‌സ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും ക്ഷേമത്തിനായുളള സമിതി പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാലിലുളള മഹാത്മ ബഡ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചു. എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ആരംഭിക്കുന്ന ബഡ്‌സ് സ്‌കൂളുകളുടെ ഭാഗമായി ആദ്യ ബഡ്‌സ് സ്‌കൂള്‍ കാസര്‍കോട് ജില്ലയില്‍ തുടങ്ങുമെന്നു സമിതി ചെയര്‍പേഴ്‌സണ്‍ ഐഷാ പോറ്റി പറഞ്ഞു.
ബഡ്‌സ് സ്‌കൂളിലെ ഓരോ ക്ലാസുകളിലേയും പ്രവര്‍ത്തനങ്ങളും കുട്ടികളുടെ പഠന രീതികളും സമിതി അംഗങ്ങള്‍ നേരിട്ടുകണ്ടു മനസിലാക്കി. ബഡ്‌സ് സ്‌കൂള്‍ ജീവനക്കാരുടെ ശമ്പള കുടിശ്ശിക സംബന്ധിച്ചും പരിമിതമായ വാഹന സൗകര്യം സംബന്ധിച്ചുമുളള പരാതികളില്‍ തദ്ദേശസ്വയംഭരണ വകുപ്പുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. ഇവിടെ വിവിധ പ്രായത്തിലുള്ള 78 വിഭിന്ന ശേഷിയുളള കുട്ടികള്‍ പഠിക്കുന്നുണ്ട്. എം.എല്‍.എമാരായ കെ.കെ രാമചന്ദ്രന്‍ നായര്‍, ഇ.കെ വിജയന്‍, എന്‍. ജയരാജന്‍, കെ. കുഞ്ഞിരാമന്‍, ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു എന്നിവരാണ് ബഡ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago