'ദി ലീഡര്‍' ഹ്രസ്വചിത്രം വി.എസ് പ്രകാശനം ചെയ്തു
മയ്യില്‍: കൊളച്ചേരി ഫിലിംസിന്റെ ബാനറില്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം 'ദി ലീഡര്‍' കേരള ഭരണപരിഷ്‌കാര കമ്മിറ്റി ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. വര്‍ത്തമാന കാലഘട്ടത്തില്‍ നാടിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകര്‍ ചില അധികാരമോഹികളുടെ ഇരകളാകേണ്ടി വരുന്നതിന്റെ കഥ പറയുകയാണു ദി ലീഡര്‍. സംഘര്‍ഷങ്ങള്‍ക്കിടയില്‍പെട്ടുപോവുന്ന പൗരജീവിതത്തിന്റെ അരക്ഷിതാവസ്ഥയാണ് മുഖ്യപ്രമേയം. പ്രദോഷ് പുത്തന്‍പുരയില്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ മലയാള ഹ്രസ്വചിത്രം നിര്‍മിച്ചത് റിയാസ് ഇ.പിയും അനീഷ് പുത്തലത്തും ചേര്‍ന്നാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡര്‍മാരായ പ്രിജേഷ് കണ്ണന്‍, അനില്‍ എന്നിവര്‍ക്ക് പുറമെ നൂറിലധികം കൊളച്ചേരി നിവാസികളും അഭിനയിച്ചു. ഛായാഗ്രഹണം വിജേഷ് കുട്ടിപ്പറമ്പില്‍. സഹസംവിധാനം സജിത്ത് കെ. പാട്ടയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."