HOME
DETAILS
MAL
ഹൃദയാഘാതം; രണ്ടര മാസം മുന്‍പ് ബഹ്റൈനിലെത്തിയ മലയാളി നിര്യാതനായി
backup
November 11 2019 | 12:11 PM
മനാമ: ബഹ്റൈനില്‍ ജോലിക്കെത്തിയ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കൊടുവള്ളി ഉളിയാടന്‍കുന്നുമ്മല്‍ മുഹമ്മദ് ഷാഫി(31)യാണ് തിങ്കളാഴ്ച പുലര്‍ച്ചെ ബഹ്റൈനിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.
ഇവിടെ സാറിലെ കഫ്തീരിയയില്‍ ജോലിക്കാരനായിരുന്നു. മൃതദേഹം സല്‍മാനിയ ആശുപത്രിയിലേയ്ക്ക് മാറ്റി. നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ ബഹ്റൈന്‍ കെ എം സി സിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതായി സലാം മമ്പാട്ടുമൂല അറിയിച്ചു . മുഹമ്മദ് ശാഫിയുടെ ഭാര്യയും ഒരുവയസ്സുള്ള കുഞ്ഞും നാട്ടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."