സോണല്‍ ഓഫിസുകള്‍ പൂട്ടേണ്ടിവരുമെന്ന് ചെയര്‍പേഴ്സണ്‍
പാനൂര്‍: ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനാല്‍ പാനൂര്‍ നഗരസഭയുടെ സോണല്‍ ഓഫിസുകളായ പെരിങ്ങളം, കരിയാട് സോണല്‍ ഓഫിസുകള്‍ അടച്ചു പൂട്ടേണ്ടി വരുമെന്ന് ചെയ്പേഴ്സണ് കെ.വി റംല നഗരസഭാ യോഗത്തില്‍ അറിയിച്ചു. ജീവനക്കാരുടെ അഭാവം പദ്ധതി പ്രവര്‍ത്തനത്തെ മാത്രമല്ല ദൈനംദിന കാര്യങ്ങളെ പോലും സാരമായി ബാധിച്ചു തുടങ്ങിയെന്നും അവര്‍ പറഞ്ഞു. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന പാനൂര്‍ നഗരസഭയുടെ ഓഫിസ് പ്രവര്‍ത്തനം സൗകര്യപ്രദമായ വാടക കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടി പുരോഗമിച്ചു വരികയാണെന്ന് കൗണ്‍സില്‍ യോഗത്തില്‍ കെ. അച്യുതന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി ചെയര്‍പേഴ്സണ്‍ അറിയിച്ചു. പെന്ഷന് അപേക്ഷകളില്‍ യഥാസമയം തീരുമാനമെടുക്കുന്നില്ലെന്നും പെന്ഷന് അനുവദിച്ചതായി അറിയിച്ചവര്‍ക്ക് പോലും ആറു മാസമായിട്ടും തുക ലഭിച്ചിട്ടില്ലെന്നും കോടൂര് ബാലനും പി.കെ സൗമിനിയും ചര്‍ച്ചയില്‍ ഉന്നയിച്ചു.
ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ സൈറ്റ് അടച്ചിട്ടതിനാല്‍ ഡാറ്റാ എന്‍ട്രി ചെയ്യാന്‍ പോലും കഴിയുന്നില്ലെന്നും സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.എ നാസര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."