HOME
DETAILS
MAL
മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
backup
November 11 2019 | 16:11 PM
ഭുവനേശ്വര്‍: മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. ഒഡീഷയിലെ പാരദ്വീപില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. നയാഗര്‍ ജില്ലയിലെ റാണ്‍പൂര്‍ സ്വദേശി കുനാ പ്രഥാന്‍ ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി സ്വന്തം മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി കുത്തിവച്ചശേഷം കുനാ പ്രഥാന്‍ ഉറങ്ങാന്‍ കിടക്കുകയായിരുന്നു. തുടര്‍ന്നാണ് അപകടമുണ്ടായത്. എപ്പോഴാണ് ഫോണ്‍ പൊട്ടിത്തെറിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. ജഗന്നാഥ് ട്രക്ക് ഓണേഴ്‌സ് അസോസിയേഷന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന് സമീപം നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായാണ് ഇയാള്‍ ഇവിടെയെത്തിയത്. ഇവിടെ ജോലിക്കാര്‍ക്കായി ഒരുക്കിയ സ്ഥലത്താണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ മുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ട് സമീപത്തെ മുറികളിലുണ്ടായിരുന്ന ജോലിക്കാര്‍ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് അപകടം നടന്നതായി മനസ്സിലായത്. കുനായുടെ മുഖവും മറ്റ് ശരീര ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തലക്ക് സമീപത്തായാണ് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചതെന്നാണ് കരുതുന്നത്.
അതേസമയം ജഗത്സിന്‍പൂര്‍ പൊലിസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും അന്വേഷണത്തിനായി ശാസ്ത്രീയ പരിശോധനാ വിദഗ്ധരെ സംഭവസ്ഥലത്തേക്ക് അയച്ചതായും എസ.്പി ആര്‍. പ്രകാശ് പറഞ്ഞു. റിപ്പോര്‍ട്ട് വന്നതാലെ മരണകാരണം സംഭന്ധിച്ച് ഉറപ്പിച്ച് പറയാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."