HOME
DETAILS
MAL
'വിമാനത്താവളം യാഥാര്‍ഥ്യമാക്കിയത് യു.ഡി.എഫ് സര്‍ക്കാര്‍'
backup
July 27 2017 | 21:07 PM
മട്ടന്നൂര്‍: മട്ടന്നൂരില്‍ അടിസ്ഥാന വികസനത്തില്‍ മുന്നേറ്റം നടത്താന്‍ ഇടതുപക്ഷത്തിനു സാധിച്ചിട്ടില്ലെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നഗരസഭയിലെ പോറോറ ഉത്തീയൂര് കുടുംബ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മട്ടന്നൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കിയതും എണ്‍പതുശതമാനം പ്രവൃത്തി പൂര്‍ത്തിയാക്കിയതും യു.ഡി.എഫ് സര്‍ക്കാരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാലന് പോറോറ അധ്യക്ഷനായി. വി.എ നാരായണന്, അഡ്വ.സജീവ് ജോസഫ്, സതീശന് പാച്ചേനി, അന്‍സാരി തില്ലങ്കേരി, വി.എന്‍ മുഹമ്മദ്, രാജീവന് എളയാവൂര്, കെ.സി ഗണേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."