ടാറിന് ഉയര്‍ന്നവില: റോഡ് പണി താളം തെറ്റുന്നു
കല്ലമ്പലം: ഇന്ധന വിലവര്‍ധനവിന്റെ ഭാഗമായി ടാറിന് വീപ്പയ്ക്കു വന്‍വില വര്‍ധന ഉണ്ടായതിനെത്തുടര്‍ന്ന് വര്‍ക്കല നഗരസഭയുടെ കീഴിലെ വിവിധ റോഡുകളുടെ നിര്‍മാണജോലികള്‍ അനിശ്ചിതാവസ്ഥയിലായി. വീപ്പയ്ക്കു 3000 രൂപയുടെ അധികചെലവിന്റെ പേരില്‍ പല കരാറുകാരും പിന്മാറുകയാണ്.
നഗരസഭയുടെ കീഴിലെ വിവിധ റോഡുകളെല്ലാം തന്നെ അടിയന്തര നിര്‍മാണം വേണ്ട അവസ്ഥയിലാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. രണ്ടരക്കോടി രൂപയുടെ പണികളാണ് ഉടന്‍ ചെയ്തു തീര്‍ക്കാനുള്ളത്.ടാര്‍ വാങ്ങി നല്‍കുന്നത് നഗരസഭ നിര്‍ത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 500 മീറ്റര്‍ ടാര്‍ ചെയ്യാന്‍ നഗരസഭ എസ്റ്റിമേറ്റ് പ്രകാരം നാലുലക്ഷമാണെങ്കില് ഉയര്‍ന്ന ടാര്‍ വിലയില്‍ ഇത് ആറ് ലക്ഷമാകുമെന്നാണ് കരാറുകാര്‍ പറയുന്നത്.നിര്‍മാണം നടക്കേണ്ട റോഡ് നേരിട്ടു കാണാതെയാണ് ഉദ്യോഗസ്ഥര്‍ നിലവില്‍ എസ്റ്റിമേറ്റ് തയാറാക്കുന്നതെന്നും ടാറിന്റെ ഭീമമായ വിലവര്‍ധനവിനെ പിടിച്ചു നിര്‍ത്താന്‍ പുതുക്കിയ എസ്റ്റിമേറ്റ് മാത്രമാണ് പോംവഴിയെന്നുമാണ് കരാറുകാര്‍ പറയുന്നത്.
അതെ സമയം റോഡ് പണികളിലേറെയും മുടങ്ങി കിടക്കുന്നത് പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളായതിനാല്‍ ഭരണസമിതി വേണ്ടത്ര താല്പര്യം കാട്ടുന്നില്ലെന്നാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ ആരോപണം. തുക ലാപ്സാക്കാനുള്ള നീക്കമാണെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഇതാവര്‍ത്തിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ റോഡ് പണിയില്‍ മുടക്കമില്ലെന്നും റോഡുകളുടെ എസ്റ്റിമേറ്റിന് പുതിയ രീതി അവലംബിക്കുകയാണെന്നുമാണ് നഗരസഭയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."