HOME
DETAILS

ജനവാസ കേന്ദ്രത്തില്‍ തള്ളിയ അറവ് മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്വസിച്ച് ഒരാള്‍ ആശുപത്രിയില്‍; മാലിന്യം തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് പൊലിസ് സ്റ്റേഷന് മുന്‍പില്‍ നാട്ടുകാരുടെ പ്രതിഷേധം

  
backup
November 11 2019 | 16:11 PM

waste-dumping-issue
കുറ്റ്യാടി: ജനവാസ കേന്ദ്രത്തില്‍ തള്ളിയ അറവ് മാലിന്യം തിരിച്ചെടുക്കാന്‍ നടപടി ആവശ്യപ്പെട്ട് പൊലിസ് സ്റ്റേഷന് മുന്‍പില്‍ നാട്ടുകാരുടെ പ്രതിഷേധം. തൊട്ടില്‍പ്പാലം തേക്കിന്‍കുന്ന് പ്രദേശത്തുകാരാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുംവരെ പ്രതിഷേധിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് മലപ്പുറം, കോഴിക്കോട് ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള അറവ്ശാല മാലിന്യങ്ങള്‍ ഉള്‍പെടെയുള്ളവ നാല് ലോറികളിലായി തേക്കിന്‍കുന്നിലെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൊണ്ടുതള്ളിയത്. ശ്രദ്ധയില്‍പെടാതിരിക്കാന്‍ മാലിന്യങ്ങള്‍ ജെ.സി.ബി കൊണ്ട് കുഴിയെടുത്താണ് നിക്ഷേപിച്ചത്. മാലിന്യം തള്ളി തിരിച്ച് വരുംവഴി ഒരു ലോറി കേടായി വഴിയില്‍ കുടുങ്ങിയതാണ് സംഭവം പുറത്തറിയാനിടയാക്കിയത്. ഉടന്‍തന്നെ കുന്നിനു മുകളില്‍ മാലിന്യം തള്ളിയത് പൊലിസിലും പഞ്ചായത്തിലും അറിയിച്ചതിനെ തുടര്‍ന്ന് കേടായ വണ്ടിയിലെ ഡ്രൈവറേയും ക്ലീനറെയും തൊട്ടില്‍പ്പാലം പൊലിസ് കസ്റ്റഡിയില്‍ എടുത്തു.തുടര്‍ന്നാണ് താഴ്‌വാരത്തെ ജനങ്ങള്‍ മാലിന്യം തിരിച്ചെടുക്കാന്‍ നടപടി ആവശ്യപെട്ട് നാട്ടുകാര്‍ പൊലിസ് സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജും മറ്റ് പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ വച്ച് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാലിന്യം കയറ്റി വിട്ട ഏജന്റുമായും ഇടനിലക്കാരനുമായി പൊലിസ് ഫോണില്‍ സംസാരിച്ചു. ചര്‍ച്ചയ്‌ക്കൊടുവില്‍ മാലിന്യം തിങ്കളാഴ്ച്ച രാത്രിയോടെ തന്നെ തിരിച്ച് എടുക്കാമെന്ന ഉറപ്പ് ലഭിച്ചപ്പോഴാണ് നാട്ടുകാര്‍ രാത്രിയോടെ പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിനിടെ മാലിന്യം ഇറക്കി വന്ന കേടായ വണ്ടിയില്‍ നിന്നും ദുര്‍ഗന്ധം ശ്വസിച്ച് ബോധരഹിതനായ സമീപത്തെ വീട്ടിലെ വെട്ടിക്കുഴിയില്‍ ബോബനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാലിന്യം തള്ളിയവര്‍ക്കെതിരെ കാവിലുംപാറ പഞ്ചായത്ത് 25000 രൂപ പിഴ ചുമത്തി. ക്ലീന്‍ ഗ്രീന്‍ കാവിലുംപാറ പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തില്‍ ദുരന്ത സമാനമായ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ ആക്ട് പ്രകാരം കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  2 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  2 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago