'നവജാത ശിശുക്കളില്‍ കേള്‍വിശേഷി പരിശോധന നിര്‍ബന്ധമാക്കണം'
കഴക്കൂട്ടം: കേരളത്തിലെ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് കേള്‍വിശേഷി പരിശോധന നിര്‍ബന്ധമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കാണ് കോക്ലിയറിന്റെ ആഗോള ഹിയറിങ് അംബാസഡര്‍ കൂടിയായ ബ്രെറ്റ് ലീ കേരളത്തിലെത്തിയത്.
നിഷിലെത്തിയ ബ്രെറ്റ് ലീ സാമൂഹ്യ സുരക്ഷാ മിഷന് എക്സി. ഡയരക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, നിഷ് ഡയറക്ടര്‍ ഡോ. സതീഷ് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ഈ രംഗത്ത് കേരളത്തിന്റെ നിര്‍ണായക പുരോഗതികളെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
ഇന്ത്യയില്‍ ജനിക്കുന്ന ആയിരം ശിശുക്കളില്‍ നാലുപേര്‍ക്ക് കേള്‍വി തകരാര്‍ ഉള്ളതായി ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. താന്‍ 2017ല്‍ നടത്തിയ സന്ദര്ശനവേളയെ അപേക്ഷിച്ച് ഈ രംഗത്ത് കേരളം വളരെ മികച്ച രീതിയിലുള്ള പുരോഗതി നേടിയതായി ബ്രെറ്റ് ലീ പറഞ്ഞു.
നിഷിലെ സൗകര്യങ്ങള്‍ നോക്കി മനസിലാക്കിയ ബ്രെറ്റ് ലീ തുടര്‍ന്ന് നിഷിലെ വിദ്യാര്‍ഥികളുമായി സംവദിച്ചാണ് അദ്ദേഹം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."