തെരുവുനായയുടെ കടിയേറ്റ് അഞ്ചുപേര്‍ക്ക് പരുക്ക്
തളിപ്പറമ്പ്: നഗരത്തില്‍ തെരുവുനായയുടെ കടിയേറ്റ് അഞ്ചുപേര്‍ക്ക് പരുക്ക്. ഇന്നലെ വൈകുന്നേരം ആറോടെയാണ് അക്രമാസക്തനായ തെരുവുനായ തളിപ്പറമ്പ് ബസ്സ്റ്റാന്റ് പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ബസ്സ്റ്റാന്റിനകത്ത് നില്‍ക്കുന്നവര്‍ക്കും റോഡിലൂടെ നടന്നുപോകുന്നവര്‍ക്കുമാണ് നായയുടെ കടിയേറ്റത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ചിതറിയോടി.
പരുക്കേറ്റ കൊയ്യം സ്വദേശി ഷറഫുദ്ദീന്‍(51), തളിപ്പറമ്പിലെ മുത്തലിബ്(42), തൃച്ചംബരത്തെ ഹസന്‍(45), തളിപ്പറമ്പിലെ മുഹമ്മദ്കുഞ്ഞി(72) എന്നിവര്‍ക്ക് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കി. രാത്രി 7.15ന് ഹൈവേയില്‍ വച്ച് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ കയറാന്‍ ശ്രമിക്കവെ ഓടിവന്ന നായയുടെ കടിയേറ്റ് പരിയാരം വില്ലേജ് ഓഫിസ് ജീവനക്കാരനും മെഡിക്കല്‍ കോളജിന് സമീപം താമസക്കാരനുമായ തറമ്മല്‍ ബിജുവിനും(43) പരുക്കേറ്റു. വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്.ഐ ബിനുമോഹന്റെ നേതൃത്വത്തില്‍ പൊലിസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല.
താലൂക്ക് ഓഫിസ് വളപ്പില്‍ പെറ്റുപെരുകുന്ന തെരുവുനായകള്‍ക്ക് പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നായകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."