HOME
DETAILS
MAL
അധികൃതര്‍ ഉണര്‍ന്നു; അപകടം കുറഞ്ഞു
backup
July 27 2017 | 21:07 PM
പയ്യന്നൂര്‍: ഒടുവില്‍ അധികൃതര്‍ കണ്ണുതുറന്നു. പെരുമ്പ കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്ക് മുന്നിലെ അപകടമേഖലയില്‍ ഡിവൈഡര്‍ പണിതു. കെ.എസ്.ആര്.ടി.സി ഡിപ്പോയിലേക്ക് ബസുകള്‍ പ്രവേശിക്കുന്നത് വടക്കുഭാഗത്ത് മാറ്റിയപ്പോള്‍ നിരവധി വാഹനപാകടങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. ബൈക്ക് യാത്രികരാണ് ഏറെയും ഇരയായത്.
പലരും ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണ്.
അശാസ്ത്രീയമായ നിര്‍മാണമാണ് മേഖലയില്‍ അപകടം നിത്യസംഭവമാക്കിയതെന്നു വിവിധ മേഖലകളില്‍ നിന്ന് പരാതി ഉയര്‍ന്നതോടെയാണ് അധികൃതര്‍ ഉണര്‍ന്നത്.
ഡിപ്പോ അധികൃതരും ദേശിയപാത വിഭാഗവും പരിശോധന നടത്തി ബസുകള്‍ മുഖ്യ പ്രവേശന കവാടം വഴി അകത്തേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കി. ഇതോടെ അപകടങ്ങളും കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."