പയ്യന്നൂരില്‍ എ.ടി.എം തകര്‍ത്ത് കവര്‍ച്ചാ ശ്രമം
പയ്യന്നൂര്‍: പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ കോര്പറേഷന് ബാങ്കിന്റെ എ.ടി.എം മെഷീന് തകര്‍ത്ത് കവര്‍ച്ചാ ശ്രമം. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. രാവിലെ എ.ടി.എമ്മില്‍ നിന്നു പണം എടുക്കാനെത്തിയവരാണ് മെഷീന് തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ പൊലിസിലും ബാങ്ക് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. ബാങ്കിലെയും സമീപത്തുള്ള കടകളിലെയും നിരീക്ഷണ കാമറകള്‍ പൊലിസ് പരിശോധിച്ചു. പുലര്‍ച്ചെ 1.50ഓടെ ബൈക്കിലെത്തിയ നീല ടീ ഷര്‍ട്ടും സ്കൈ ബ്ലൂ ജീന്‍സും ധരിച്ച യുവാവ് ടൗവല്‍ കൊണ്ട് മുഖം മറച്ച് ചുറ്റിക കൊണ്ട് എ.ടി.എം മെഷീര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതു കാമറാ ദൃശ്യങ്ങളിലുണ്ട്. യുവാവിന് ഏകദേശം 25 വയസ് പ്രായം തോന്നിക്കും. മെഷീന് തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. പത്ത് ലക്ഷത്തിലധികം രൂപ എ.ടി.എമ്മിലുണ്ടായതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. പയ്യന്നൂര്‍ എസ്.ഐ കെ.പി ഷൈന്‍, സി.പി.ഒ ഷാജു തോമസ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ദിവസങ്ങള്‍ക്കു മുമ്പ് പയ്യന്നൂര്‍ പെരുമ്പ ദേശീയപാതയോരത്തെ ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറും തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."