കോവളം കൊട്ടാരം: സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം സി.ബി.ഐ അന്വേഷിക്കണമെന്ന് അനില്‍ അക്കര
വടക്കാഞ്ചേരി: കോവളം കൊട്ടാരം രവിപിള്ള ഗ്രൂപ്പിന് കൈമാറുന്നതു വഴി സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്ന നഷ്ടവും ഇതിലെ അഴിമതിയും സി.ബി.ഐ അന്വേഷിക്കണമെന്ന് അനില്‍ അക്കര എം.എല്‍.എ. ഇത് സംബന്ധിച്ച് അച്ച്യുതാനന്ദനന്‍ നടത്തുന്ന പോരാട്ടം ആത്മാര്‍ഥതയുള്ളതാണെങ്കില്‍ അതിനെയും പിന്തുണയ്ക്കും. കേരളത്തില്‍ ഭൂപരിഷ്‌ക്കരണ നിയമം വന്നതിനു ശേഷം സ്വകാര്യ വ്യക്തികള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കാന്‍ കഴിയില്ല. ഇത് മറികടക്കണമെങ്കില്‍ വ്യവസായ ആവശ്യത്തിനുള്ള കണക്കില്‍ പെടുത്തി ഭൂപരിഷ്‌ക്കരണ നിയമം മറികടന്ന് പ്രത്യേക ഉത്തരവ് വഴി രവിപിള്ള ഗ്രൂപ്പിന് അനുമതി നല്‍കേണ്ടി വരും. 1000 കോടി രൂപയുടെ സൗജന്യമാണ് രവിപിള്ള ഗ്രൂപ്പിന് ലഭിച്ചിട്ടുള്ളത്. നിയമവിദഗ്ധരുമായി ആലോചിച്ച് സി.ബി.ഐ അന്വേഷണത്തിനു വേണ്ടി കേന്ദ്രത്തെയും കോടതിയെയും സമീപിക്കുമെന്ന് അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."