HOME
DETAILS

പച്ചക്കറി-പഴവര്‍ഗ വികസനത്തിന് 26 കോടിയുടെ പ്രത്യേക പാക്കേജ്: മന്ത്രി സുനില്‍കുമാര്‍

  
backup
November 27 2018 | 04:11 AM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%aa%e0%b4%b4%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4

കോട്ടയം: പ്രളയം തകര്‍ത്ത കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന് 26 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍. വി.എഫ്.പി.സി.കെയുടെ 17-ാമത് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിനുപുറമെ ശാസ്ത്രീയ കൃഷിരീതിക്കു വേണ്ടി ഏഴു കോടി രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് ഒരു ഹെക്ടറിന് ഒന്നര ലക്ഷം രൂപയും അധിക സഹായം അനുവദിക്കും. ശാസ്ത്രീയ രീതിയില്‍ ജൈവവളം ഉല്‍പാദിപ്പിച്ച് വിപണിയില്‍ എത്തിക്കാന്‍ വി.എഫ്.പി.സി.കെയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി ഒരേക്കര്‍ സ്ഥലം വിട്ടുനല്‍കും.
നന്മ, മേന്മ എന്നീ പേരുകളിലുള്ള ജൈവ കീടനാശിനികള്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൗണ്‍സില്‍ ഉല്‍പാദിപ്പിക്കും. യൂബര്‍ മാതൃകയില്‍ വിശാലമായ നെറ്റ്‌വര്‍ക്കിങ് സംവിധാനം വിപണിയില്‍ ആരംഭിക്കും.
ഈ സംവിധാനത്തിലൂടെ വിഷരഹിത ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് എവിടെ നിന്നും വാങ്ങാന്‍ കഴിയും. വി.എഫ്.പി.സി.കെയുടെ സംസ്ഥാനത്തുടനീളമുള്ള 284 സ്വാശ്രയ വിപണികളൂടെ വിപുലമായ സാധ്യതകള്‍ ഇതിനായി വിനിയോഗിക്കും. ഇത്തരത്തിലുള്ള വിപണി സാധ്യത കര്‍ഷകര്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച കര്‍ഷകര്‍ക്കുള്ള വി.എഫ്.പി.സി.കെയുടെ സംസ്ഥാനതല 'ഹരിതകീര്‍ത്തി' അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. വി.എഫ്.പി.സി.കെ ആരംഭിക്കുന്ന നാടന്‍ വിത്തുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. തെള്ളകം ചൈതന്യം പാസ്റ്റ
റല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി അധ്യക്ഷനായി. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. വി.എഫ്.പി.സി.കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സജി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന ബിനു, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം മോളി ലൂയിസ്, ഗ്രാമ പഞ്ചായത്തംഗം തോമസ് പുതുശ്ശേരില്‍, വി.എഫ്.പി.സി.കെ ഡയറക്ടര്‍മാരായ കെ.ആര്‍ മോഹനന്‍ പിള്ള, സിറിള്‍ കുര്യാക്കോസ്, കെ.എന്‍ രാമകൃഷ്ണന്‍, ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ കെ. ശംസുദ്ദീന്‍, പി.ജെ ശിവകുമാര്‍, എ. പ്രദീപന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ റെജിമോള്‍ മാത്യു സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago